Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വപ്‌ന വിക്കറ്റുകള്‍ അവരുടത്... രണ്ടു പേര്‍, വെളിപ്പെടുത്തി പാക് സെന്‍സേഷന്‍ ഹസ്‌നെയ്ന്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റില്‍ ഒരു കാലത്തും മികച്ച പേസര്‍മാര്‍ക്കു കുറവുണ്ടായിട്ടില്ല. ലോക ക്രിക്കറ്റിലേക്ക് ഒരുപിടി മികച്ച പേസര്‍മാരെ സംഭാവന ചെയ്തിട്ടുള്ള രാജ്യം കൂടിയാണ് പാകിസ്താന്‍. ഇപ്പോള്‍ പാക് ക്രിക്കറ്റിലെ സംസാര വിഷയം 19 കാരനായ മുഹമ്മദ് ഹസ്‌നെയിനെ കുറിച്ചാണ്. മിന്നല്‍ വേഗം കൊണ്ട് ഇതിനകം താരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

മുഹമ്മദ് ആമിറിനു ശേഷം പാക് ക്രിക്കറ്റിലെ പേസ് സെന്‍സേഷനായി മാറുമെന്നാണ് ഹസ്‌നെയ്ന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ലോക ക്രിക്കറ്റില്‍ താന്‍ സ്വപ്‌നം കാണുന്ന രണ്ടു വിക്കറ്റുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കോലിയും സ്മിത്തും

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരെന്നു വിലയിരുത്തപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെയും വിക്കറ്റുകളാണ് തന്റെ സ്വപ്‌നമെന്നു ഹസ്‌നെയ്ന്‍ പറയുന്നു. ക്രിക്കറ്റ് പാകിസ്താന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന രണ്ടു വിക്കറ്റുകള്‍ ആരുടെയൊക്കെയാണെന്നു താരം വെളിപ്പെടുത്തിയത്.

ഏറ്റവും മികച്ച പ്രകടനം

ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ ഭാവിയില്‍ പാകിസ്താനു വേണ്ടി കളിക്കാന്‍ അവസരം കിട്ടിയാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്താനായിരിക്കും ശ്രമിക്കുക. ഇന്ത്യക്കെതിരേ പന്തെറിയുമ്പോള്‍ കോലിയുടെ വിക്കറ്റിനു വേണ്ടി തന്നെ ശ്രമിക്കും. ഓസ്‌ട്രേലിയക്കെതിരേയാണെങ്കില്‍ സ്മിത്തിനെ വീഴ്ത്താനായിരിക്കും ശ്രമമെന്നും ഹസ്‌നെയ്ന്‍ പറയുന്നു.

വ്യക്തിപരമായ നേട്ടങ്ങള്‍

വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് ടീമിനെ വിജയത്തിലേക്കു നയിക്കുകയെന്നതാണ് തന്റെ ഏറ്റവു വലിയ ലക്ഷ്യമെന്നും ഹസ്‌നെയ്ന്‍ വ്യക്തമാക്കി.
പാകിസ്താനെതിരേ കളിക്കുന്ന ഏതു ടീമിലെയും ബാറ്റ്‌സ്മാനെ ഒരുപോലെയാണ് താന്‍ കാണുന്നത്. ആര്‍ക്കും പ്രത്യേകം പരിഗണനയില്ല. അതുകൊണ്ടു തന്നെ കഴിയാവുന്നത്ര വിക്കറ്റെടുത്ത് പാകിസ്താനെ ജയിപ്പിക്കുന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും പേസര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ സൂപ്പര്‍ ലീഗ്

ഐപിഎല്‍ മാതൃകയില്‍ പാകിസ്താനില്‍ നടക്കുന്ന ഫ്രാഞ്ചൈസി ടൂര്‍ണമെന്റായ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) തകര്‍പ്പന്‍ പ്രകടനമാണ് ഹസ്‌നെയ്ന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനു വേണ്ടി കളിക്കുന്ന ഹസ്‌നെയ്ന്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ കൊയ്തു കഴിഞ്ഞു. സീസണില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതും 19 കാരനാണ്.

Story first published: Monday, March 16, 2020, 12:46 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+