Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനു പോലുമില്ല... അപൂര്‍വ്വ റെക്കോര്‍ഡുമായി പാക് താരം, അരങ്ങേറ്റങ്ങള്‍ സെഞ്ച്വറികളോടെ!!

abid ali

റാവല്‍പിണ്ടി: പാകിസ്താന്‍ ഓപ്പണര്‍ ആബിദ് അലിക്കു അപൂര്‍വ്വ റെക്കോര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരേ സമനിലയില്‍ പിരിഞ്ഞ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെയാണ് താരം ചരിത്രം കുറിച്ചത്. അലിയുടെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു ഇത്. ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ ലോക ക്രിക്കറ്റിലെ ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡാണ് അലി തന്റെ പേരില്‍ കുറിച്ചത്.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ നേരത്തേ ഒരു താരം മാത്രമേ ഈ നേട്ടത്തിന് അവകാശിയായിട്ടുള്ളൂ. എന്നാല്‍ അത് വനിതാ ക്രിക്കറ്റര്‍ ആയിരുന്നുവെന്നു മാത്രം. ഇംഗ്ലണ്ടിന്റെ എനിഡ് ബെയ്‌ക്ക്വെല്ലാണ് ടെസ്റ്റിലും ഏകദിനത്തിലും ആദ്യമായി കളിച്ച ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറിയടിച്ചത്.

pak

32 കാരനായ അലി ഈ വര്‍ഷമാദ്യം ദുബായില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഏകദിനത്തില്‍ അരങ്ങേറിയത്. ഈ മല്‍സരത്തില്‍ സെഞ്ച്വറിയുമായി അദ്ദേഹം വരവറിയിക്കുകയും ചെയ്തിരുന്നു. ലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ അലിയുടെ സെഞ്ച്വറിക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 10 വര്‍ഷത്തിനു ശേഷമാണ് ടെസ്റ്റില്‍ ഒരു പാക് താരം അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയത്. ഉമര്‍ അക്മലായിരുന്നു അവസാനമായി ഈ നേട്ടത്തിന് ഉടമയായത്.

Story first published: Monday, December 16, 2019, 13:37 [IST]
Other articles published on Dec 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+