വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താം!! ഇതു ശ്രദ്ധിച്ചാല്‍ മതി... പാക് ടീമിന് സര്‍ഫ്രാസിന്റെ നിര്‍ദേശം

ജൂണ്‍ 16നാണ് ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക്

By Manu

ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഞായറാഴ്ചയാണ് ലോകകപ്പിന്റെ ഫൈനലിനേക്കാള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ത്രില്ലര്‍ അരങ്ങേറുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയോടു തോറ്റതിന്റെ ക്ഷീണത്തിലാണ് പാക് പട ഇന്ത്യക്കെതിരേ കച്ച മുറുക്കുന്നത്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ന്യൂസിലന്‍ഡിന് മുന്നറിയിപ്പുമായി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ന്യൂസിലന്‍ഡിന് മുന്നറിയിപ്പുമായി ഹാര്‍ദിക് പാണ്ഡ്യ

ഓസീസിനെതിരേ ഫീല്‍ഡിങില്‍ പാക് ടീം ചില പിഴവുകള്‍ വരുത്തിയിരുന്നു. ഇതു കളിയില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ഫീല്‍ഡിങ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ടീമംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.

ഇന്ത്യക്കെതിരേ ഇതാവര്‍ത്തിക്കരുത്

ഇന്ത്യക്കെതിരേ ഇതാവര്‍ത്തിക്കരുത്

ഓസീസിനെതിരേ സംഭവിച്ചതു പോലെ ഫീല്‍ഡിങ് പിഴവുകള്‍ ഇന്ത്യക്കെതിരേ ആവര്‍ത്തിക്കരുതെന്ന് ടീമിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ഫ്രാസ്. ഫീല്‍ഡിങ് മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യക്കെതിരായ കളിയില്‍ ജയം പ്രതീക്ഷിക്കേണ്ടകുള്ളൂവെന്നും അദ്ദേഹം ടീമിനു മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ കളിയില്‍ ഓസീസിനെതിരേ പല പിഴവുകളും സംഭവിച്ചു. ടീമിന്റെ ഫീല്‍ഡിങില്‍ നിരാശനാണ്. പ്രതീക്ഷിച്ച നിലവാരത്തില്‍ ടീമിന് ഫീല്‍ഡിങ് നടത്താനായില്ല. കഠിനാധ്വാനത്തിലൂടെ ഇന്ത്യക്കെതിരായ മല്‍സരത്തിനു മുമ്പ് ഫീല്‍ഡിങ് മെച്ചപ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ലെന്നും പാക് നായകന്‍ വിശദമാക്കി.

ഫിഞ്ചിന്റെ ക്യാച്ച്

ഫിഞ്ചിന്റെ ക്യാച്ച്

ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ അനായാസ ക്യാച്ച് സ്ലിപ്പില്‍ ആസിഫ് അലി കഴിഞ്ഞ മല്‍സരത്തില്‍ കൈവിട്ടിരുന്നു. ഇത് മല്‍സരത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. ഫിഞ്ച് 33 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു സംഭവം.
ക്യാച്ച് കൈവിട്ടതോടെ ജീവന്‍ തിരിച്ചു കിട്ടിയ ഫിഞ്ച് പിന്നീട് വെടിക്കെട്ട് ഇന്നിങ്‌സാണ് കളിച്ചത്. സ്വന്തം സ്‌കോറിലേക്ക് 49 റണ്‍സ് കൂടി പിന്നീട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. മല്‍സരത്തില്‍ 41 റണ്‍സിനാണ് പാകിസ്താന്‍ പരാജയപ്പെട്ടത് എന്നതു കൂടി പരിഗണിക്കുമ്പോഴാണ് ഫിഞ്ചിന്റെ ക്യാച്ച് എത്രത്തോളം വിലപ്പെട്ടതായിരുന്നുവെന്ന് വ്യക്തമാവുക.

ആമിറിനെ പുകഴ്ത്തി

ആമിറിനെ പുകഴ്ത്തി

കഴിഞ്ഞ കളിയില്‍ ഓസീസിനോടു തോറ്റെങ്കിലും ഒരു കാര്യത്തില്‍ സര്‍ഫ്രാസ് സന്തുഷ്ടടനാണ്. പേസര്‍ മുഹമ്മദ് ആമിറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇതിനു കാരണം. ഓസീസിനെതിരേ ആമിര്‍ അഞ്ചു വിക്കറ്റുമായി കസറിയിരുന്നു.
ആമിറിന്റെ പ്രകടനമാണ് ഓസീസിനെതിരായ കളിയില്‍ പാകിസ്താനെ സംബന്ധിച്ച് പോസിറ്റീവായ ഏറ്റവും വലിയ കാര്യം. ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ഫോം. ലോകോത്തര ബൗളറാണ് ആമിര്‍. അദ്ദേഹം പന്ത് സ്വിങ് ചെയ്യിക്കുമ്പോള്‍ അതിനെതിരേ ഷോട്ട് കളിക്കുക എളുപ്പമല്ലെന്നും സര്‍ഫ്രാസ് വിശദമാക്കി.

Story first published: Thursday, June 13, 2019, 12:29 [IST]
Other articles published on Jun 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X