Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞു, ഇതിനു കാരണവുമുണ്ട്- സച്ചിനെ വലച്ചതിനെ കുറിച്ച് അക്തര്‍

കറാച്ചി: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ വ്യക്തിഗത പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്റെ പേസ് ലെജന്റ് ഷുഐബ് അക്തറും തമ്മിലുള്ള ഏറ്റുമുട്ടല്‍. അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങളാണ് ഇരുവരും മുഖാമുഖം വന്നപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍. അത്തരത്തിലൊരു കൊമ്പുകോര്‍ക്കലിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്. മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുമായി സംസാരിക്കുകയായിരുന്നു അക്തര്‍.

1

ബൗള്‍ ചെയ്യുമ്പോള്‍ പല ബാറ്റ്‌സ്മാന്‍മാരും തന്നോട് സംസാരിക്കാറില്ലെന്നു അദ്ദേഹം പറയുന്നു. എഎന്നാല്‍ തന്നോടു സംസാരിച്ചാലും അത് സച്ചിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയിരുന്നില്ല. സച്ചിനും താനും പരസ്പരം മല്‍സര ബുദ്ധിയോടെയാണ് കളിച്ചിരുന്നതെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ പരസ്പരം ഞങ്ങള്‍ ഇതുവരെ അധിക്ഷേപിച്ചിട്ടില്ല. മികച്ച ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹത്തെ താന്‍ ഏറെ ബഹുമാനിക്കുന്നു. തനിക്കു പറ്റിയ നല്ലൊരു എതിരാളിയായാണ് സച്ചിനെ കണ്ടിരുന്നതെന്നും അക്തര്‍ വിശദമാക്കി.

2006ല്‍ ഫൈലാബാദില്‍ നടന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റില്‍ സച്ചിനെ താന്‍ വലച്ചതിനെക്കുറിച്ച് ഓര്‍മിച്ചെടുക്കുകയാണ് അക്തര്‍. സച്ചിനുയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ എന്തൊക്കെ വഴികളുണ്ടെന്ന് എതിരേ കളിക്കുമ്പോഴെല്ലാം ആലോചിക്കാറുണ്ടെന്നു അദ്ദേഹം പറയുന്നു. സമനിലയില്‍ കലാശിച്ച അന്നത്തെ ടെസ്റ്റില്‍ സച്ചിനെ ഒന്നാമിന്നിങ്‌സില്‍ അക്തര്‍ 14 റണ്‍സിന് പുറത്താക്കിയിരുന്നു.

നല്ല തയ്യാറെടുപ്പോടെയാണ് സച്ചിനെതിരേ ബൗള്‍ ചെയ്യാറുള്ളത്. റഫൈസലാബാദിലെ ടെസ്റ്റില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈമുട്ടിന് പരിക്കുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു. അതിനാല്‍ തന്നെ പുള്‍, ഹുക്ക് ഷോട്ടുകള്‍ കളിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും തിരിച്ചറിഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയതോടെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞ് സച്ചിനെ അന്നു താന്‍ സമ്മര്‍ദ്ദത്തിലാക്കിയതായി അക്തര്‍ വെളിപ്പെടുത്തി.

2

താനും സച്ചിനും തമ്മില്‍ നടന്നിട്ടുള്ള ടെസ്റ്റ് മല്‍സങ്ങളെക്കുറിച്ചെല്ലാം ആളുകള്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ടായിരിക്കുമെന്ന് പറഞ്ഞ അക്തര്‍ യുവതാരങ്ങള്‍ ടെസ്റ്റിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇപ്പോഴത്തെ താരങ്ങള്‍ കരിയര്‍ ദീര്‍ഘിപ്പിക്കുന്നതിനു ടെസ്റ്റിനെ അകറ്റി നിര്‍ത്തുകയാണ്. ഇതിന്റെ കാരണം എന്താണെന്നറിയില്ല. ഒരു താരത്തെ ക്രിക്കറ്റ് പ്രേമികള്‍ എക്കാലവും ഓര്‍മിക്കുക അയാളുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ പേരിലായിരിക്കും. നിങ്ങള്‍ ടി20യില്‍ എത്ര വിക്കറ്റെടുത്തെന്നോ, ഏകദിനതത്തില്‍ എന്തു മാജിക്ക് കാണിച്ചെന്നോയൊന്നും ആരൊന്നും ആലോചിക്കില്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 28, 2020, 15:03 [IST]
Other articles published on May 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+