ഇന്ത്യയെ പാഠം പഠിപ്പിച്ചു!! കോലിപ്പടയ്‌ക്കെതിരേ ആഞ്ഞടിച്ച് അക്തര്‍... ടീം ഒരാളെ മിസ്സ് ചെയ്യുന്നു
കറാച്ചി: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ രണ്ടാമത്തെ മല്‍സരത്തിലും തോറ്റ് പരമ്പര കൈവിട്ട ടീം ഇന്ത്യക്കെതിരേ ആഞ്ഞടിച്ച് മുന്‍ പാകിസ്താന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തര്‍ വിരാട് കോലിക്കും സംഘത്തിനുമെതിരേ രംഗത്തു വന്നത്.
ശനിയാഴ്ച നടന്ന നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ 22 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ മൂന്നു കളികളുടെ പരമ്പരയില്‍ കിവീസ് 0-2ന്റെ അപരാജിത ലീഡും സ്വന്തമാക്കിയിരുന്നു.

ഇന്ത്യയെ പാഠം പഠിപ്പിച്ചു
ഇന്ത്യന്‍ ടീമിനെ ന്യൂസിലാന്‍ഡ് ഒരു പാഠം പഠിപ്പിച്ചതായി അക്തര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഇത് അര്‍ഹിക്കുന്നു. ഇത്രയും മോശം ക്രിക്കറ്റ് കളിച്ചാല്‍ ഏകദിനത്തില്‍ ഒരു ടീമിനും ജയിക്കാന്‍ കഴിയില്ല. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വെറുമൊരു ശരാശരി ടീമിനെപ്പോലെയാണ് കളിച്ചത്. അതേസമയം, ന്യൂസിലാന്‍ഡ് തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു.
ടി29യില്‍ 0-5ന്റെ പരാജയമേറ്റുവാങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവാണ് അവര്‍ നടത്തിയത്. ഇത്രയും വലിയ മാര്‍ജിനില്‍ ഒരു പരമ്പര കൈവിട്ടാല്‍ അത് ഏതു ടീമിന്റെയും ആത്മവിശ്വാസത്തെ ബാധിക്കും. പക്ഷെ ന്യൂസിലാന്‍ഡ് ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്ത്യക്ക് ഇതൊരു പാഠമാണ്. കുറേക്കൂടി ചങ്കൂറ്റം ഇന്ത്യ കാണിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു.

ഇന്ത്യക്കു സ്‌ട്രൈക്ക് ബൗളര്‍ വേണം
റോസ് ടെയ്‌ലറുടെ ഇന്നിങ്‌സിനു മുന്നില്‍ ഇന്ത്യക്കു മറുപടി ഇല്ലായിരുന്നു. എതിര്‍ ടീമിനെ 7-8 വിക്കറ്റുകള്‍ 200 റണ്‍സിനിടെ വീഴ്ത്തിയിട്ടും എങ്ങനെ ഇന്ത്യ മല്‍സരം കൈവിട്ടുവെന്ന് മനസ്സിലാവുന്നില്ല. ഇന്ത്യന്‍ നിരയില്‍ ഒരു സ്‌ട്രൈക്ക് ബൗളറുടെ അഭാവം പ്രകടമായിരുന്നുവെന്ന് താന്‍ വീണ്ടും ആവര്‍ത്തിച്ച് പറയുന്നു. കുല്‍ദീപിനു പകരമെത്തിയ ചഹല്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. പക്ഷെ, വിക്കറ്റ് ആവശ്യമുള്ളപ്പോള്‍ അത് നേടിത്തരാന്‍ കെല്‍പ്പുള്ളള ഒരു ബൗളര്‍ ഇന്ത്യക്കു വേണ്ടിയിരുന്നുവെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് വിശദമാക്കി.

ആദ്യ പരമ്പര നഷ്ടം
2019 മാര്‍ച്ചിനു ശേഷം ആദ്യമായാണ് ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ ഇന്ത്യക്കു പരമ്പര നഷ്ടമായത്. മാത്രമല്ല 2014നു ശേഷം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ ആദ്യത്തെ ഏകദിന പരമ്പര തോല്‍വി കൂടിയാണിത്. 2014നു ശേഷം കളിച്ച മൂന്ന് ഏകദിന പരമ്പരകളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു.
ഇനി ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ജയിച്ച് തൂത്തുവാരല്‍ ഒഴിവാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ബാറ്റിങ് നിരയുടെ പ്രകടനം
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പരാജയത്തിനു മുഖ്യ കാരണം. കിവീസുയര്‍ത്തിയ 274 റണ്‍സെന്ന വിജയലക്ഷ്യം ഈ ഗ്രൗണ്ടില്‍ അത്ര വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നില്ല. എന്നാല്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഫ്‌ളോപ്പായതോടെ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടു. അഞ്ചിന് 96 റണ്‍സെന്ന നിലയിലേക്കു വീണ ഇന്ത്യക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായി മാറുകയും ചെയ്തു. 48.3 ഓവറില്‍ 251ന് ഇന്ത്യ ഓള്‍ഔട്ടായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications