ഇന്ത്യ- പാക് പരമ്പര: വിടാതെ അക്തര്‍... കപിലിന് പണം വേണ്ടായിരിക്കാം, ബാക്കിയുള്ളവര്‍ക്കു വേണം!!
കറാച്ചി: കൊവിഡ്-19നെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയെയും പാകിസ്താനെയും സാമ്പത്തികമായി സഹായിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് പരമ്പര കളിക്കണമെന്ന അഭിപ്രായം ആവര്‍ത്തിച്ച് മുന്‍ പാക് പേസ് ഇതിഹാസം ഷുഐബ് അക്തര്‍. മൂന്നു മല്‍സരങ്ങളുടെ പരമ്പര നിഷ്പക്ഷ വേദിയില്‍ നടത്തമെന്നും ഇതിലൂടെ സമാഹരിക്കുന്ന തുക ഇരുരാജ്യങ്ങളും തുല്യമായി പങ്കിടണമെന്നുമായിരുന്നു അക്തറിന്റെ നിര്‍ദേശം.
എന്നാല്‍ ഇതു തള്ളി കപില്‍ രംഗത്തുവരികയായിരുന്നു. പണം സ്വരൂപിക്കാന്‍ ഇന്ത്യക്കു പാകിസ്താനുമായി പരമ്പര കളിക്കേണ്ട കാര്യമിലെന്നും ഇന്ത്യക്കു ആവശ്യത്തിനു പണമുണ്ടന്നും അതു കൊണ്ടു തന്നെ അതു ആവശ്യമില്ലെന്നുമായിരുന്നു കപില്‍ ചൂണ്ടിക്കാട്ടിയത്.

താന്‍ എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്നു കപില്‍ ഭായിക്കു മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. സാമ്പത്തികമായി എല്ലാവരും കുടുങ്ങാന്‍ പോവുകയാണ്. ഈ ഘട്ടത്തിലാണ് ഒരുമിച്ച കൈകോര്‍ത്ത് നമ്മള്‍ ധനസമാഹരണം നടത്തേണ്ടത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിച്ചാല്‍ അത് ലോകമാകെയുള്ള ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിക്കും. ഇതതിലൂടെ മികച്ച വരുമാനവും ലഭിക്കും. പണം വേണ്ടെന്നാണ് കപില്‍ പറയുന്നത്. അദ്ദേഹത്തിന് പണം വേണ്ടായിരിക്കാം, പക്ഷെ ബാക്കിയെല്ലാവര്‍ത്തക്കും പണത്തിന്റെ ആവശ്യമുണ്ട്. തന്റെ നിര്‍ദേശം വൈകാതെ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു.

ഇപ്പോഴത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേക്കാള്‍ നന്നായി ഇന്ത്യയെ താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു അക്തര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ദാരിദ്ര്യത്തുക്കുറിച്ച് അറിയാം. അതുകൊണ്ടുന്നെ തന്നെ കഴിയാവുന്നത്ര അവരെ സഹായിക്കേണ്ടത് ഒരു മനുഷ്യനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പല ഭാഗങ്ങളിലൂടെയും യാത്ര ചെയ്യുകയും അവിടെയുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ എങ്ങനെയുള്ളളവരാണെന്ന് തനിക്കറിയാം. നമ്മുടെ രാജ്യങ്ങളില്‍ പാവപ്പെട്ടവര്‍ ഏറെയുണ്ട്. ജനങ്ങളുടെ ദുരിതം തന്നെ വേദനിപ്പിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിലും മുസ്ലിമെന്ന നിലയിലും കഴിയാവുന്നത്ര എല്ലാവരെയും സഹായിക്കുകയെന്നത് തന്റെ ഉത്തരവാദിത്വത്തമാണെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്താന് കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമധികം സ്‌നേഹവും പിന്തുണയും ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാരില്‍ നിന്നാണെന്നു അക്തര്‍ വ്യക്തമാക്കി. അവരുടെ ഈ സ്‌നേഹനത്തിനും പിന്തുണയ്ക്കും താന്‍ എക്കാലവും കടപ്പെട്ടിരിക്കും. ഇന്ത്യയിലുടനീള താന്‍ സഞ്ചരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് മുതല്‍ കേരളം വരെയും ഇക്കൂട്ടത്തില്‍പ്പെടും.
അടുത്ത ആറു മാസത്തേക്കു ഒന്നും സംഭവിച്ചില്ലെങ്കില്‍ എന്തൊക്കെയാണ് നമുക്ക് മുന്നിലുള്ള ഓപ്ഷനുകളെന്നാണ് താന്‍ ചോദിക്കുന്നത്. ക്രിക്കറ്റ് ജീവിത ഉപാധിയാക്കിയവര്‍ എന്തു ചെയ്യും? ഒരുമിച്ച് നിന്ന് എങ്ങനെ വരുമാനമുണ്ടാക്കാം എന്നതിനെക്കുറിച്ചാണ് നമ്മള്‍ ആലോചിക്കേണ്ടത്. ധനശേഖരണത്തിനായി മല്‍സരം സംഘടിപ്പിക്കുകയെന്നതാണ് ഒരേയൊരു ഓപ്ഷന്‍. ഒരുപക്ഷെ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാനും സഹായിച്ചേക്കുമെന്നും അക്തര്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications