For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മിസ്ബാഹിനെതിരേ മുന്‍ പാകിസ്താന്‍ സൂപ്പര്‍ താരം, ബാബര്‍ ആസമിനെയും തന്നെപ്പോലെയാക്കും!

ആമിര്‍ സൊഹൈലാണ് പാക് കോച്ചിനെതിരേ രംഗത്തു വന്നത്

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചും മുന്‍ ക്യാപ്റ്റനുമായ മിസ്ബാഹുല്‍ ഹഖിനെതിരേ വിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരം ആമിര്‍ സൊഹൈല്‍. പാകിസ്താന്റെ പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായി നിയമിക്കപ്പെട്ട യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസമിന്റെ ക്യാപ്റ്റന്‍സിയെ മിസ്ബാഹിന്റെ സാന്നിധ്യം ബാധിക്കുമെന്നാണ് സൊഹൈല്‍ ചൂണ്ടിക്കാട്ടിയത്. തന്നെപ്പോലെ ഡിഫന്‍സീവായ ക്യാപ്റ്റനായി ബാബറിനെ മിസ്ബാഹ് മാറ്റിയെടുക്കുമെന്നാണ് സൊഹൈല്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് ടി20 ടീമിന്റെ നായകനായി ബാബറിനെ നിയമിച്ചത്. ഈ വര്‍ഷം മേയില്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു നല്‍കി. അധികം വൈകാതെ തന്നെ ടെസ്റ്റ് ടീമിന്റെ നായകനായും ബാബറിനെ നിയമിക്കുമെന്നാണ് വിവരം.

1

സര്‍ഫറാസ് അഹമ്മദിനു പകരമാണ് പാക് നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനായി ബാബര്‍ നിയോഗിക്കപ്പെട്ടത്. പാക് ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായി താരം മാറിക്കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് പ്രകടനമാണ് ബാബര്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്തും അദ്ദേഹമാണ്.

നേരത്തേ പാക് ടീമിനെ നയിച്ചിരുന്ന കാലത്ത് ഡിഫന്‍സീവ് ക്യാപ്റ്റന്‍സിയുടെ പേരില്‍ മിസ്ബാഹ് വിമര്‍ശിക്കപ്പെട്ടിരുന്നു. ബാബറിനെയും ഇതുപോലെയാക്കി മാറ്റിയെടുക്കരുതെന്ന് സൊഹൈല്‍ ആവശ്യപ്പെട്ടു. നിലവില്‍ രണ്ടു ഫോര്‍മാറ്റുകളിലില്‍ അടുത്ത പാക് ക്യാപ്റ്റന്‍ ബാബര്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി മികച്ച ക്യാപ്റ്റനായി മാറാന്‍ എല്ലാ സഹായങ്ങളും നല്‍കേണ്ടത് പിസിബിയാണ്. ശരിയായ നിരീക്ഷണത്തിലൂടെ മാത്രമേ ബാബറിന്റെ നേതൃമികവില്‍ പോരായ്മകളുണ്ടോയെന്നു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും പാക് പാഷനെന്ന തന്റെ ബ്ലോഗില്‍ സൊഹൈല്‍ കുറിച്ചു.

2

മിസ്ബായാണ് ബാബറിന്റെ ഉപദേഷ്ടാവെങ്കില്‍ പ്രശ്‌നമാണ്. കാരണം ഡിഫന്‍സീവ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ തന്റെ പോരായ്മകള്‍ ബാബറിലേക്കും എത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മിസ്ബായാണ്. തനിക്കു സംഭവിച്ചതു പോലെയുള്ള അബദ്ധങ്ങള്‍ ബാബര്‍ ആവര്‍ത്തിക്കാതിരിക്കാതെ അദ്ദേഹം നോക്കണം. പാക് ക്രിക്കറ്റിന്റെ മികച്ച ഭാവിക്കു വേണ്ടി യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന കാര്യം ബാബര്‍ ഉറപ്പു വരുത്തണമെന്നും സൊഹൈല്‍ ആവശ്യപ്പെട്ടു.

നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനായി എത്തിയിരിക്കുകയാണ് പാകിസ്താന്‍. അടുത്ത മാസമാണ് ഇംഗ്ലണ്ടിനെതിരായ അവരുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്നു വീതം ടെസ്റ്റുകളും ടി20 മല്‍സരങ്ങളുമാണ് ഇംഗ്ലണ്ടിനെതിരേ പാക് ടീം കളിക്കുന്നത്. ടെസ്റ്റ് പരമ്പര ആഗസ്റ്റ് അഞ്ചിനും ടി20 പരമ്പര ആഗസ്റ്റ് 28നുമാണ് ആരംഭിക്കുക.

Story first published: Tuesday, July 14, 2020, 17:02 [IST]
Other articles published on Jul 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+