ഇന്ത്യന്‍ ടീമിലെ എല്ലാവരെയും സ്ലെഡ്ജ് ചെയ്തിരുന്നു, രണ്ടു പേരെയൊഴികെ!- മുന്‍ പാക് താരം

ക്രിക്കറ്റിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞ കാര്യമാണ് സ്ലെഡ്ജിങ്. എതിര്‍ ടീം താരങ്ങളെ പ്രകോപിപ്പിച്ച് അതു വഴി ഏകാഗ്രത നഷ്ടപ്പെടുത്തി പുറത്താക്കുകയെന്നത് ക്രിക്കറ്റില്‍ പണ്ടു കാലം മുതല്‍ പയറ്റിവരുന്ന തന്ത്രമാണ്. ക്രിക്കറ്റില്‍ ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെങ്കിലും സ്ലെഡ്ജിങ് മാത്രം മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ ലോക ക്രിക്കറ്റില്‍ സ്ലെഡ്ജിങിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനം അര്‍ഹിക്കുന്നത് ഓസ്‌ട്രേലിയയായിരിക്കും. അവരുടെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ചെറിയൊരു പങ്ക് സ്ലെഡ്ജിങിനുമുണ്ടെന്ന് സംശയിച്ചാല്‍ തെറ്റില്ല.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങളിലെ സ്ലെഡ്ജിങിനെക്കുറിച്ച് ചില മുന്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ബാസിത് അലി. 'ബാസിത് അലി ഷോ'യുടെ പുതിയ എഡിഷനിലാണ് അദ്ദഹം ഇതേക്കുറിച്ച് മനസ്സ് തുറന്നത്.

കരിയറില്‍ തന്നെ ഏറ്റവുമധികം സ്ലെഡ്ജ് ചെയ്ത വിക്കറ്റ് കീപ്പര്‍ ഇന്ത്യയുടെ മുന്‍ താരമായിരുന്ന നയന്‍ മോംഗിയയാണെന്ന് ബാസിത് വെളിപ്പെടുത്തി. മോംഗിയ തന്നെ ഒരുപാട് ശല്യപ്പെടുത്തിയിട്ടുണ്ട്. വീട്ടുകാരുമായി ബന്ധപ്പെട്ട പലതും പറഞ്ഞ് മോംഗിയ കളിയാക്കിയിരുന്നു. ഇവിടെ അതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായി മോംഗിയ പാകിസ്താനിലെത്തിയപ്പോള്‍ താന്‍ വളരെ നിഷ്‌കളങ്കനായിരുന്നു. എന്നാല്‍ പിന്നീട് താന്‍ പോക്കിരിയായി മാറിയതായും ബാസിത് കൂട്ടിച്ചേര്‍ത്തു.

അജയ് ജഡേജ വളരെ പോക്കിരിയായ താരമായിരുന്നു. വളരെ തുറന്നടിച്ചു തന്നെ പലതും അദ്ദേഹം പറയുമായിരുന്നു. കളിക്കിടെ ഒരുപാട് തവണ ജഡേജ അധിക്ഷേപിച്ചിട്ടുണ്ട്. പിന്നീട് മല്‍സരം കഴിഞ്ഞ് മുറിയിലേക്കു വന്നാല്‍ ഞങ്ങളോട് നല്ല തല്ലും ജഡേജ വാങ്ങിയിരുന്നു. ഇന്‍സി, റഷീദ്, വഖാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് താനും ജഡേജയെ കൈകാര്യം ചെയ്യാറുണ്ടായിരുന്നു.
പാക് ടീം പ്രധാനമായും സ്ലെഡ്ജ് ചെയ്യാന്‍ നോട്ടമിട്ടത് രണ്ടു പേരെയായിരുന്നു. ഒന്ന് നവ്‌ജ്യോത് സിങ് സിദ്ധുവായിരുന്നങെങ്കില്‍ മറ്റൊരാള്‍ വിനോദ് കാംബ്ലിയായിരുന്നു. ഇരുവരെയും കളിക്കിടെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പിന്നീട് കളി കഴിഞ്ഞാല്‍ രണ്ടു പേരുടെയും കണ്ണില്‍പ്പെടാതെ ഒളിച്ചുനടന്നിട്ടുണ്ടെന്നും ബാസിത് തമാശയായി പറയുന്നു.

രണ്ടു പേരെയൊഴികെ ഇന്ത്യന്‍ ടീമിലെ എല്ലാവരെയും അന്നു തങ്ങള്‍ സ്ലെഡ്ജ് ചെയ്തിരുന്നതായി ബാസിത് പറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും മുഹമ്മദ് അസ്ഹറുദീനെയും മാത്രമേ സ്ലെഡ്ജ് ചെയ്യാതിരുന്നിട്ടുള്ളൂ. ഇരുവരെയും സ്ലെഡ്ജ് ചെയ്യാന്‍ ആര്‍ക്കും തന്നെ ധൈര്യം ഇല്ലായിരുന്നുവെന്നതാണ് കാരണം.
ഇന്ത്യന്‍ ടീമില്‍ ആരെ വേണമെങ്കിലും സ്ലെഡ്ജ് ചെയ്യാന്‍ തങ്ങളുടെ ടീമിലെ എല്ലാവര്‍ക്കും ഡ്യൂട്ടിയുണ്ടായിരുന്നു. എന്നാല്‍ സച്ചിന്‍, അസ്ഹര്‍ ഭായ് എന്നിവര്‍ക്കെതിരേ മാത്രം ആര്‍ക്കും സ്ലെഡ്ജ് ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും ബാസിത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications