Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ താരത്തെ തഴഞ്ഞ് പാകിസ്താന്‍ ഏഷ്യാ കപ്പിന്... മുന്‍ നായകന്‍ ഔട്ട്, വസീമിനും ഇടമില്ല

കറാച്ചി: യുഎഇയില്‍ ഈ മാസം 15നു ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പാകിസ്താന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ മുഹമ്മദ് ഹഫീസിനെ ഒഴിവാക്കിയാണ് 16 അംഗ ടീമിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട യുവ ഓള്‍റൗണ്ടര്‍ ഇമാദ് വസീമും ടീമില്‍ ഇല്ല. യുഎയിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് മുഖ്യ സെലക്ടറും മുന്‍ നായകനുമായ ഇന്‍സമാമുല്‍ ഹഖ് വ്യക്തമാക്കി.

1

പാകിസ്താന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഓപ്പണര്‍ ഫഖര്‍ സമാന്‍ ടീമിലുണ്ട്. ഷാന്‍ മസൂദ്, ഇമാനുല്‍ ഹഖ് എന്നിവരും ടീമില്‍ സ്ഥാനംപിടിച്ചു. യുഎഇയിലെ ചൂടേറിയ കാലാവസ്ഥ താരങ്ങള്‍ക്കു ഭീഷണിയാണ്. എങ്കിലും നിലവിലെ ടീമിന് ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്‍സമാം പറഞ്ഞു. ലോകകപ്പ് മുന്നില്‍ കണ്ടാണ് ഹഫീസിനെ മാറ്റിനിര്‍ത്തി യുവതാരം ഷാന്‍ മസൂദിന് അവസരം നല്‍കിയത്. താരത്തിന് തന്റെ കഴിവ് തെളിയിക്കാന്‍ ലഭിച്ച മികച്ച അവസരമാണ് ഏഷ്യാ കപ്പെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.

2

സപ്തംബര്‍ 16നു യോഗ്യതാ ടൂര്‍ണമെന്റില്‍ ജയിച്ചെത്തുന്ന ടീമുമായിട്ടാണ് ഏഷ്യാ കപ്പില്‍ പാകിസ്താന്റെ ആദ്യ മല്‍സരം. യുഎഇ, ഹോങ്കോങ് ടീമുകളിലൊന്നായിരിക്കും പാകിസ്താന്റെ എതിരാളികളെന്ന് വ്യക്തമായിട്ടുണ്ട്. 19നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം.

ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീം
സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാനുല്‍ ഹഖ്, ഷാന്‍ മസൂദ്, ബാബര്‍ അസം, ശുഐബ് മാലിക്ക്, ആസിഫ് അലി, ഹാരിസ് സൊഹെയ്ല്‍, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഹസന്‍ അലി, മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍ ഷിന്‍വാരി, ഷഹീന്‍ ഷാ അഫ്രീഡി.

Story first published: Wednesday, September 5, 2018, 9:47 [IST]
Other articles published on Sep 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+