Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്കാദമിയില്‍ ചേരാന്‍ പണം വാങ്ങി; പാക് ബൗളര്‍ സയീദ് അജ്മല്‍ വിവാദത്തില്‍

കറാച്ചി: ഹൈസലാബാദിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ഭൂമിയില്‍ പണിത ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ സ്പിന്നര്‍ സയീദ് അജ്മല്‍ വിവാദത്തില്‍. യൂണിവേഴ്‌സിറ്റി സൗജന്യമായി നല്‍കിയ ഭൂമിയില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിച്ചശേഷം ഇവിടെയെത്തുന്ന മെമ്പര്‍മാരില്‍ നിന്നും ഫീസ് വാങ്ങിയതായാണ് ആരോപണം.

ക്രിക്കറ്റ് അക്കാദമിയില്‍ കളി പഠിക്കാനെത്തുന്ന ഓരോരുത്തരില്‍ നിന്നും 15,000 രൂപവീതം വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തില്‍ 5.3 മില്യണ്‍ രൂപ അജ്മല്‍ കലക്ട് ചെയ്തതായും യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു. അജ്മല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും ഉടന്‍ ഭൂമി ഒഴിഞ്ഞുപോകണമെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

saeedajmal-new

അതേസമയം, വിഷയത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് അജ്മല്‍ പ്രതികരിച്ചു. ക്രിക്കറ്റില്‍ നിന്നും നന്നായി സമ്പാദിച്ചിരുന്നു. അതിന്റെ വലിയൊരു പങ്ക് അക്കാദമിക്കുവേണ്ടി ചെലവഴിക്കുകയും ചെയ്തു. അക്കാദമിയില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അജ്മല്‍ പറയുന്നു.

മെമ്പര്‍മാരില്‍ നിന്നും ഫീസ് ഈടാക്കിയത് ക്രിക്കറ്റ് കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങാനാണ്. സ്വകാര്യം ആവശ്യത്തിന് താന്‍ പണം ഉപയോഗിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റി അധികൃതരോട് ഇക്കാര്യം ബോധിപ്പിച്ചിരുന്നതാണെന്നും അജ്മല്‍ പറഞ്ഞു. ബൗളിങ് ആക്ഷനില്‍ ഐസിസി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അജ്മല്‍ വിട്ടു നില്‍ക്കുകയാണ്.

Story first published: Monday, January 11, 2016, 9:11 [IST]
Other articles published on Jan 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+