Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് വേറെ ലെവല്‍... പാകിസ്താനെ ഇംഗ്ലണ്ട് 'പറപ്പിക്കും', ടീമിനെ എത്തിക്കാന്‍ വിമാനങ്ങള്‍

ലണ്ടന്‍: കൊറോണക്കാലം കഴിയുന്നതോടെ ക്രിക്കറ്റ് അടിമുടി മാറാനൊരുങ്ങുകയാണ്. തുപ്പലുപയോഗിച്ച് പന്ത് മിനുക്കുന്നത് നിര്‍ത്തലാക്കുന്നതോടൊപ്പം പുതിയ പല നിയമങ്ങളും ഐസിസി കൊണ്ടു വരുമെന്ന് ഉറപ്പായിട്ടുണ്ട്. ക്രിക്കറ്റ് എത്രയും വേഗം പുനരാരംഭിക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇംഗ്ലണ്ടാണ്. ഇംഗ്ലീഷ് ടീമിന്റെ താരങ്ങള്‍ ഇതിനകം പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ നാട്ടില്‍ ഇംഗ്ലണ്ട് പരമ്പര കളിക്കുന്നുണ്ട്. വിന്‍ഡീസാണ് ആദ്യം ഇംഗ്ലണ്ടില്‍ പര്യടനത്തിനായി എത്തുന്നത്. ജൂലൈ അവസാനത്തോടെയാണ് പാക് ടീമെത്തുക.

pakistan

കിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ കൊണ്ടു വരുന്നതിനായി പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അയക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡായിരിക്കും ഇതിന്റെ ചെലവ് വഹിക്കുക. ക്രിക്കറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം വലിയൊരു തുക ബോര്‍ഡ് മാറ്റിവച്ചു കഴിഞ്ഞു. ഹാന്റ് സാനിറ്റൈസറുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കു വേണ്ടി ബോര്‍ഡ് ഇപ്പോള്‍ തന്നെ ഏറെ പണം ചെലവാക്കിയിട്ടുണ്ട്. പാക് ടീമിനു വേണ്ടി മാത്രമല്ല ജൂലൈയില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കൊണ്ടു വരുന്നതിനും ഇംഗ്ലണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള പാകിസ്താന്റെ തിരിച്ചുവരവ് കൂടിയായിരിക്കും ഇംഗ്ലണ്ടിനെതിരായ പരമ്പര.

25 അംഗ ടീമായിരിക്കും ടെസ്റ്റ്, ടി20 പരമ്പരകള്‍ക്കായി ഇംഗ്ലണ്ടിലേക്കു വരിക. ജൂലൈ 30നാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മൂന്നു ടെസറ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. ആഗസ്റ്റ് 24 വരെ നീളുന്നതാണ് ടെസ്റ്റ് പരമ്പര. ഇതിനു ശേഷം മൂന്നു ടി20കള്‍ കൂടി പാക് ടീം ഇംഗ്ലണ്ടില്‍ കളിക്കും. ആഗസ്റ്റ് 29 മുതല്‍ സപ്തംബര്‍ രണ്ടു വരെയായിരിക്കും ടി20 പരമ്പര.

പാകിസ്താന്‍ ടീം എത്തുന്നതിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇംഗ്ലണ്ട് ഏറ്റുമുട്ടുന്നത്. നേരത്തേ ജൂണിലായിരുന്നു ഈ പരമ്പര ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ കൊറോണവൈറസിന്റെ വരവോടെ പരമ്പര ജൂലൈയിലേക്കു മാറ്റുകയായിരുന്നു. ജൂലൈ ഒന്നു വരെ രാജ്യത്തു ക്രിക്കറ്റ് മല്‍സരങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്.

Story first published: Friday, May 22, 2020, 13:57 [IST]
Other articles published on May 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+