Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണവൈറസ്: ബംഗ്ലാ ഇഫക്ട്, സഹായം വാഗ്ദാനം ചെയ്ത് പാക് ടീം... 50 ലക്ഷം നല്‍കും

കറാച്ചി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ രാജ്യത്തിനു സഹായഹസ്തവുമായി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍. 50 ലക്ഷം രൂപയാണ് പാക് താരങ്ങള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവനയായി കൈമാറുന്നത്. മുഖ്യ കരാറില്‍പ്പെടുന്ന താരങ്ങളെക്കൂടാതെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സീനിയര്‍ മാനേജര്‍ തലം വരെയുള്ളവര്‍ ഒരു ദിവസത്തെയും അതിനു മുകളിലുള്ള ഒഫീഷ്യലുകള്‍ രണ്ടു ദിവസത്തെയും ശമ്പളം സംഭാവന ചെയ്യുമെന്നു പിസിബി മേധാവി എഹ്‌സാന്‍ മാനി അറിയിച്ചു.

പിസിബിയുടെ മുഖ്യ കരാറില്‍പ്പെടുന്ന താരങ്ങള്‍ക്കു പ്രതിമാസം മാച്ച്ഫീ, മറ്റു വരുമാനങ്ങള്‍ എന്നിവ കൂടാതെ അഞ്ചു മുതല്‍ 12 ലക്ഷം രൂപ വരെയാണ് ശമ്പളമായി ലഭിക്കുന്നത്. സര്‍ക്കാരിനു കൈമാറാനുള്ള തുക താരങ്ങളില്‍ നിന്നും മറ്റു ഒഫീഷ്യലുകളില്‍ നിന്നും പിസിബി തന്നെ ശേഖരിക്കുമെന്നും വിഷമഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിനൊപ്പം നിന്ന ചരിത്രമാണ് ക്രിക്കറ്റ് ബോര്‍ഡിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pakistan

പാകിസ്താനില്‍ ഇതുവരെ ആയിരത്തില്‍ കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്താകെ 19,000ത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കറാച്ചിയിലെ ദേശീയ സ്‌റ്റേഡിയം ഇതിനകം വൈറസ് ബാധിതരെ ചികില്‍സിക്കുന്നതിനായി പ്രത്യേക ക്യാംപായി പാക് സര്‍ക്കാര്‍ ഉപയോഗിച്ചു കഴിഞ്ഞു. രോഗലക്ഷണങ്ങളോടു കൂടി നിരവധി പേരാണ് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ കൊറോണവൈറസ് ചികില്‍സയ്ക്കു മാത്രമായി പ്രത്യേകമൊരു ആശുപത്രിയും രാജ്യത്തു സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമും സര്‍ക്കാരിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. തങ്ങളുടെ ശമ്പളത്തിന്റെ പകുതി രാജ്യത്തിന് സംഭാവന നല്‍കാനായിരുന്നു ബംഗ്ലാദേശ് ടീമിന്റെ തീരുമാനം. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ബംഗ്ലാ ടീം സര്‍ക്കാരിനു നല്‍കിയത്. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ 27 താരങ്ങളാണ് തങ്ങളുടെ ശമ്പളത്തിന്റെ പകുതി രാജ്യത്തിനു വിട്ടു നല്‍കിയത്.

ബംഗ്ലാദേശിന്റെ മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ തമീം ഇക്ബാലാണ് വലിയൊരു തുക സര്‍ക്കാരിന് സംഭാവന ചെയ്ത വിവരം ലോകത്തെ അറിയിച്ചത്. ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ മുഖ്യ കരാറിലുള്‍പ്പെടുന്ന 17 താരങ്ങളും അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന പരമ്പരയില്‍ കളിച്ച 10 താരങ്ങളുമാണ് തങ്ങള്‍ക്കു ലഭിക്കുന്ന ശമ്പളത്തിന്റെ പകുതി സംഭാവന നല്‍കാന്‍ സമ്മതം മൂളിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Thursday, March 26, 2020, 15:46 [IST]
Other articles published on Mar 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+