Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് കേട്ടില്ലേ.. തുടര്‍ച്ചയായി വീണ്ടും ആറ് സിക്‌സര്‍!! നേടിയത് പാക് താരം...വീഡിയോ

കറാച്ചി: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ആ അവിസ്മരണീയ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ ഇപ്പോഴുമുണ്ട്. 2007ലെ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ തുടര്‍ച്ചയായ ആറു പന്തിലും സിക്‌സര്‍ പറത്തിയാണ് യുവി അദ്ഭുതം സൃഷ്ടിച്ചത്. ഒമ്പതു വര്‍ഷത്തിനു ശേഷം സമാനമായ മറ്റൊരു പ്രകടനത്തിന് കൂടി ലോകം സാക്ഷിയായി.

ഹീറായായത് മിസ്ബാഹ്

പാകിസ്താന്‍റെ ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖാണ് തുടര്‍ച്ചയായി ആറു സിക്‌സറുകളുമായി മറ്റൊരു അവിശ്വസനീയ പ്രകടനം നടത്തിയത്. ഹോങ്കോങ് ട്വന്റി 20 ലീഗിലായിരുന്നു 42കാരന്റെ മിന്നല്‍ ബാറ്റിങ്. 37 പന്തില്‍ മിസ്ബാഹ് 82 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഴു സിക്‌സറും നാലു ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ആറു സിക്‌സറും ഒരോവറില്‍ അല്ല

യുവരാജ് ഒരോവറില്‍ തന്നെയാണ് ആറു സിക്‌സറും പായിച്ചതെങ്കില്‍ മിസ്ബാഹ് ആറു സിക്‌സറും നേടിയത് ഒരോവറിലല്ല. 19ാം ഓവറിലെ അവസാന രണ്ടു പന്തുകളിലും 20ാം ഓവറിലെ ആദ്യ നാലു പന്തുകളിലുമാണ് മിസ്ബാഹ് നിലം തൊടീക്കാതെ പറപ്പിച്ചത്.

ക്രിക്കറ്റ് ബോര്‍ഡിനുള്ള മറുപടി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ തന്നോട് ആവശ്യപ്പെട്ട പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള മറുപടി കൂടിയാണ് താരത്തിന്റെ ഇന്നിങ്‌സ്. വരാനിരിക്കുന്ന പാക് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം വിരമിക്കണമെന്ന് മിസ്ബാഹിനോട് പിസിബി ആവശ്യപ്പെട്ടിരുന്നു.

Story first published: Friday, March 10, 2017, 11:17 [IST]
Other articles published on Mar 10, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+