Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിരുപാധികം മാപ്പ്, പിസിബി കനിഞ്ഞു... വിവാദ പാക് താരത്തിന്റെ തിരിച്ചുവരവ് ഈ വര്‍ഷം തന്നെ

കറാച്ചി: ഒത്തുകളിയില്‍ പങ്കാളിയായെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു വിലക്ക് നേരിട്ട പാകിസ്താന്‍ താരം ഷര്‍ജീല്‍ ഖാന്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു. വിലക്കിന്റെ കാലാവധി തീരും മുമ്പെയാണ് ഷര്‍ജീല്‍ കളിക്കളത്തില്‍ തിരിച്ചെത്തുന്നത്. നിരുപാധികം മാപ്പു പറഞ്ഞതോടെയാണ് താരത്തെ ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അനുവദിച്ചത്. ഈ വര്‍ഷാവസാനം ഷര്‍ജീലിന് ബാറ്റേന്താന്‍ കഴിയും.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിച്ചതിനാണ് താരത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയത്. തുടര്‍ന്നു ഷര്‍ജീലിനെ പിസിബി അഞ്ചു വര്‍ഷത്തേക്കു വിലക്കുകയായിരുന്നു.

നിരുപാധികം മാപ്പു പറഞ്ഞു

നിരുപാധികം മാപ്പു പറഞ്ഞു

തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റില്‍ ഷര്‍ജീല്‍ നിരുപാധികം മാപ്പു ചോദിച്ചതായും ഇതേ തുടര്‍ന്നാണ് മടങ്ങിവരവിന് പച്ചക്കൊടി നല്‍കിയതെന്നും പിസിബി വ്യക്തമാക്കി. പിസിബിയോടും ടീമംഗങ്ങളോടും ആരാധകരോടും കുടുംബത്തോടുമെല്ലാം മാപ്പു ചോദിക്കുന്നു. എല്ലാവരെയും നിരാശപ്പെടുത്തിയതില്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയതില്‍ മാപ്പു ചോദിക്കുന്നു. കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഭാവിയില്‍ പെരുമാറുമെന്ന് എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നതായും ഷര്‍ജീല്‍ പിസിബിക്ക് അയച്ച കത്തില്‍ കുറിച്ചിട്ടുണ്ട്.

എല്ലാ താരങ്ങളും ശ്രദ്ധിക്കണം

എല്ലാ താരങ്ങളും ശ്രദ്ധിക്കണം

തനിക്കു പറ്റിയതു പോലൊരു തെറ്റ് പാകിസ്താന്റെ മറ്റു താരങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പിസിബിക്ക് അയച്ച കത്തില്‍ ഷര്‍ജില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. പിസിബിയുടെ ആന്റി കറപക്ഷന്‍ നിയമം നിര്‍ബന്ധമായും പാലിക്കാന്‍ നിര്‍ബന്ധമായും താരങ്ങള്‍ ശ്രമിക്കണം. ലംഘിച്ചാല്‍ വളരെ ചെറിയൊരു സാമ്പത്തിക നേട്ടം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ അതിന്റെ അന്തരഫലങ്ങള്‍ വളരെ വലുതായിരിക്കും. കരിയറിലുടനീളം ഇതു നിങ്ങളെ വേട്ടയാടും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പിസിബിയെ സഹായിക്കുമെന്നും ഷര്‍ജീല്‍ കുറിപ്പില്‍ വിശദീകരിക്കുന്നു

വിവാദം 2017ല്‍

വിവാദം 2017ല്‍

2017ല്‍ പാകിസ്‌കാന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിലായിരുന്നു പാക് ക്രിക്കറ്റിനു നാണക്കേണ്ടുക്കാട്ടിയ ഒത്തുകളി വിവാദം. വാതുവയ്പ്പില്‍ പങ്കാളിയാണെന്നു തെളിഞ്ഞതോടെയാണ് 29കാരനായ ഷര്‍ജീലിനെ അഞ്ചു വര്‍ഷത്തേക്കു വിലക്കിയത്. ഷര്‍ജീലും ഇസ്ലാമാബാദ് യുനൈറ്റഡിലെ ടീമംഗമായ ഖാലിദ് ലത്തീഫും ചേര്‍ന്നു പിസിബിയുടെ ആന്റി കറപ്ഷന്‍ നിയമത്തിലെ അഞ്ചു വ്യവസ്ഥകള്‍ ലംഘിച്ചതായി മൂന്നംഗ അന്വേഷണ സമിതി കണ്ടെത്തുകയായിരുന്നു. ഷര്‍ജീലിനെക്കൂടാതെ സഹതാരം ഖാലിദിനെയും പിസിബി അഞ്ചു വര്‍ഷത്തേക്കു വിലക്കിയിരുന്നു.

Story first published: Tuesday, August 20, 2019, 13:30 [IST]
Other articles published on Aug 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+