Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കെതിരേ ഒത്തു കളിക്കാന്‍ ആവശ്യപ്പെട്ടു... അക്മലിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം വീണ്ടും ഒത്തുകളി വിവാദത്തിന്റെ നിഴവില്‍. പല തവണ ഒത്തുകളിയിലും വാതുവയ്പ്പിലുമെല്ലാം പെട്ടിട്ടുള്ള പാകിസ്താനെ ഒരു വെളിപ്പെടുത്തലാണ് ഞെട്ടിച്ചിരിക്കുന്നത്. പാക് ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലാണ് ഏറെ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തല്‍ നടത്തിയത്. പാക് ടെലിവിഷന്‍ ചാനലായ സമയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്.

2015ലെ ലോകകപ്പിനിടെ ഒത്തുകളിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് അക്മല്‍ വെളിപ്പെടുത്തിയത്. ഇന്ത്യക്കെതിരായ മല്‍സരത്തിനു മുമ്പായിരുന്നു ഇത്. അക്മലിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആവശ്യപ്പെട്ടു കഴിഞ്ഞു.

രണ്ടു പന്തില്‍ ഷോട്ട് കളിക്കരുത്

രണ്ടു പന്തില്‍ ഷോട്ട് കളിക്കരുത്

ഇന്ത്യക്കെതിരേയുള്ള മല്‍സരത്തിനു മണിക്കൂറുകള്‍ മുമ്പാണ് ഒരാള്‍ തന്നെ സമീപിച്ചതെന്നു അക്മല്‍ പറഞ്ഞു. മല്‍സരത്തില്‍ ബാറ്റിങിന് ഇറങ്ങിയാല്‍ രണ്ടു പന്തുകള്‍ ഷോട്ടൊന്നും കളിക്കാതെ ഒഴിവാക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. ഇതിനായി രണ്ടു ലക്ഷം ഡോളറും അയാള്‍ തനിക്കു ഓഫര്‍ ചെയ്തു. ലോകകപ്പില്‍ പാകിസ്താന്റെ ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇന്ത്യക്കെതിരേയുള്ളതെന്നും താരം വിശദമാക്കി.

ഈ മല്‍സരം മാത്രമല്ല

ഈ മല്‍സരം മാത്രമല്ല

ലോകകപ്പിലെ ഈ മല്‍സരം മാത്രമല്ല ഇന്ത്യക്കെതിരേ എപ്പോള്‍ കളിച്ചാലും ഒത്തുകളിക്കണമെന്നാവശ്യപ്പെട്ട് പണവുമായി അവര്‍ തന്നെ സമീപിച്ചിരുന്നതായും അഭിമുഖത്തില്‍ അക്മല്‍ വെളിപ്പെടുത്തി. എന്തെങ്കിലും കാരണം ടീം മാനേജ്‌മെന്റിനെ ധരിപ്പിച്ച് ഇന്ത്യക്കെതിരായ മല്‍സരങ്ങളില്‍ നിന്നും പിന്‍മാറണമെന്നും അവര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി താരം കൂട്ടിച്ചേര്‍ത്തു.

എല്ലാ ഓഫറുകളും തള്ളി

എല്ലാ ഓഫറുകളും തള്ളി

ഇന്ത്യക്കെതിരായ മല്‍സരങ്ങളിലെല്ലാം ഒത്തുകളിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചവരുടെ ഓഫറുകളെല്ലാം താന്‍ തള്ളുകയായിരുന്നുവെന്ന് അക്മല്‍ പറഞ്ഞു. വളരെ ആത്മാര്‍ഥമായാണ് താന്‍ പാകിസ്താന്‍ ടീമിനു വേണ്ടി കളിക്കുന്നതെന്നും ഇനിയൊരിക്കലും ഇത്തരമൊരു ആവശ്യവുമായി തന്നെ സമീപിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും പാക് താരം വെളിപ്പെടുത്തി.

പിസിബി നോട്ടീസ് അയച്ചു

പിസിബി നോട്ടീസ് അയച്ചു

വെളിപ്പെടുത്തല്‍ വന്‍ വിവാദമായതോടെ അക്മലിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നോട്ടീസ് അയച്ചിരിക്കുകയാണ്. ജൂണ്‍ 27ന് ലാഹോറിലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ക്ഷന്‍ യൂണിറ്റിനു മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസിലുള്ളത്.
ഒന്നിലേറെ തവണ ഒത്തുകളിക്കണമെന്നാവശ്യപ്പെട്ട് വാതുവയ്പ്പുകാര്‍ സമീപിച്ചിട്ടും അക്മല്‍ ഇതേക്കുറിച്ച് പിസിബിയെ അറിയിച്ചിരുന്നോയെന്ന കാര്യം അവ്യക്തമാണ്. അങ്ങനെയാണെങ്കില്‍ എന്തു കൊണ്ട് മറച്ചു വച്ചുവെന്നതിന് താരം വിശദീകരണം നല്‍കേണ്ടി വരും. മനപ്പൂര്‍വ്വം അങ്ങനെ ചെയ്യാതിരുന്നതായി തെളിഞ്ഞാല്‍ അക്മലിനെതിരേ നടപടി സ്വീകരിക്കാനും ഐസിസി നിയമം അനുവദിക്കുന്നുണ്ട്.

അന്വേഷണം തുടങ്ങിയതായി ഐസിസി

അന്വേഷണം തുടങ്ങിയതായി ഐസിസി

അക്മലിന്റെ വെളിപ്പെടുത്തലിനെ ഏറെ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കാണുന്നത്. ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഉടന്‍ തന്നെ അക്മലുമായി ഇതേക്കുറിച്ച് ഐസിസി അധികൃതര്‍ സംസാരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അക്മലിനെ സമീപിച്ചതുപോലെ ഏതെങ്കിലും താരത്തെ വാതുവയ്പ്പുകാര്‍ സമീപിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ഇക്കാര്യം ഐസിസിയെ അറിയിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

വിവാദ അഭിമുഖം

വിവാദമായി മാറിയ ഉമര്‍ അക്മലിന്റെ അഭിമുഖത്തിന്റെ വീഡിയോ കാണാം

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Monday, June 25, 2018, 12:56 [IST]
Other articles published on Jun 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+