മി ടൂ വിവാദം വീണ്ടും... പാക് യുവ ഓപ്പണര്‍ ഇമാമുള്‍ ഹഖ് കുടുങ്ങി, തെളിവുകള്‍ പുറത്ത്
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിന് നാണക്കേടായി മി ടൂ വിവാദം. യുവ ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് മി ടൂ വിവാദത്തില്‍ അകപ്പെട്ട് സമ്മര്‍ദ്ദത്തിലായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ടീമിന്റെ ഓപ്പണര്‍ കൂടിയായിരുന്നു താരം. പാകിസ്താന്റെ മുന്‍ ചീഫ് സെലക്ടറും ക്യാപ്റ്റനുമായിരുന്ന ഇന്‍സമാമുള്‍ ഹഖിന്റെ സഹോദരീ പുത്രന്‍ കൂടിയാണ് ഇമാം.
ലോകകപ്പില്‍ പാക് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്‍സമാം മുഖ്യ സെലക്ടര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പാക് ടീം പുറത്തായിരുന്നു. പാക് ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങള്‍ വരാനിരിക്കെയാണ് യുവ താരമായ ഇമാം മി ടൂ വിവാദത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.
ട്വിറ്ററിലൂടെ പുറത്തുവിട്ടു
നിരവധി സ്ത്രീകളുമായി ഇമാം നടത്തിയ വാട്‌സാപ്പ് ചാറ്റിങിന്റെ വിവരങ്ങള്‍ തെളിവുകള്‍ സഹിതം ഒരാള്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. നിരവധി യുവതികളെ താരം ചതിക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ട്വിറ്ററിലെ പോസ്റ്റില്‍ ആരോപിക്കുന്നു.
പല യുവതികളുമായും ഇമാം നടത്തിയ വാട്‌സാപ്പ് ചാറ്റിങിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പേര് വെളിപ്പെടുത്താത്ത ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്വീറ്റ് ഇങ്ങനെ
ഇമാമുള്‍ ഹഖ് ഏഴോ, എട്ടോ യുവതികളുമായി അടുപ്പം പുലര്‍ത്തിയിരുന്നു (ഞങ്ങള്‍ക്ക് അറിയാവുന്നത് അത്ര മാത്രം). പ്രലോഭിപ്പിച്ച് ഇവരെയെല്ലാം താരം ലൈംഗികമായി ചൂഷണം ചെയ്തിട്ടുമുണ്ട്. വിശ്വാസം പിടിച്ചു പറ്റുന്നതിനു വേണ്ടി താന്‍ ഇപ്പോഴും സിംഗിളായി തുടരാന്‍ കാരണമെന്താണെന്നും ഇമാം പല വട്ടം ഇവരോട് ചാറ്റിലൂടെ പറയുന്നുമുണ്ട്.
ഒന്നാമത്തെ പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റിങിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിടുന്നുവെന്നും ട്വിറ്ററില്‍ വിശദീകരിക്കുന്നു.
ഇമാമിനെതിരേ ട്രോളുകള്‍
വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ചൂഷണം ചെയ്യുന്നത് മി ടൂവിന്റെ പരിധിയില്‍ പെടുന്ന കാര്യം തന്നെയാണ്. അടുപ്പം പുലര്‍ത്തിയിരുന്ന യുവതികളോട് ഇമാം മോശമായി പെരുമാറുന്നതോ അവരുടെ ചിത്രം അയച്ചു തരാന്‍ ആവശ്യപ്പെടുകയോ ചെയ്തത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ഇമാമിനെ പിന്തുണച്ചു കൊണ്ട് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വിവാദ ട്വിറ്റര്‍ പോസ്റ്റിനു പിന്നാലെ ഇമാമിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications