ഏഷ്യാ കപ്പ്: പാകിസ്താന്റെ മുന്നറിയിപ്പ്, ഇന്ത്യയെ തകര്‍ത്തുവിടും!! 'കോലിയുടെ അഭാവം മുതല്‍ക്കൂട്ട്'
ദുബായ്: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണം ചിരവൈരിരളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലറാണ്. ഈ മാസം 19നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടം. പിന്നീട് സൂപ്പര്‍ ഫോറിലും ഒരുപക്ഷെ ഫൈനലിലും ഇരുടീമുകളും മുഖം വന്നേക്കും.
ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണ് ഏഷ്യാ കപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ഇന്ത്യ- പാക് അങ്കത്തിനു വഴിയൊരുങ്ങിയത്. ലോകം ഉറ്റുനോക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പാക് ക്യാപ്റ്റന്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സാഹചര്യം പാകിസ്താന് അനുകൂലം
നിലവില്‍ പാകിസ്താന്റെ ഹോംഗ്രൗണ്ട് പോലെയാണ് യുഎഇ. ഇവിടെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷമായി പാക് ടീമിന്റെ മല്‍സരങ്ങളെല്ലാം നടക്കുന്നത്. ഏഷ്യാ കപ്പില്‍ ഇത് തീര്‍ച്ചയായും പാകിസ്താന് മുതല്‍ക്കൂട്ടാവുമെന്ന് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. ഈ മുന്‍തൂക്കം ഇന്ത്യയെ പരാജയപ്പെടുത്താന്‍ ടീമിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ കരുത്തരായ ടീം
ഇന്ത്യ ശക്തരായ എതിരാളികളാളെന്ന് സര്‍ഫ്രാസ് പറഞ്ഞു. സ്ഥിരം ക്യാപ്‌നും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ അഭാവത്തിലും ഇന്ത്യ കരുത്തരാണ്. അന്താരാഷ്ട്ര മല്‍സര പരിചയത്തിന്റെ കാര്യത്തിലും പാകിസ്താന് മുകളിലാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്കിലും ഇന്ത്യയെ തോല്‍പ്പിക്കാനുള്ള മികവ് പാക് ടീമിനുണ്ടെന്നും ടൂര്‍ണമെന്റ് യുഎഇയിലാണെന്നത് തങ്ങള്‍ക്കു പ്ലസ് പോയിന്റാണെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

കോലിയുടെ അഭാവം മുതലാക്കുമെന്ന് അലി
വിരാട് കോലി മാച്ച് വിന്നറാണെന്നും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നത് തങ്ങള്‍ക്കു ആശ്വാസമാണെന്നും പാക് താരം ഹസന്‍ അലി പറഞ്ഞു. ഇന്ത്യ ശക്തരായ ടീമാണ്. എന്നാല്‍ കോലിയുടെ അഭാവം പാകിസ്താന്‍ മുതലെടുക്കും. ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാന്‍ മിടുക്കനാണ് കോലി. എന്നാല്‍ പുതിയൊരാള്‍ക്ക് കോലിയുടെ റോള്‍ ഏറ്റെടുക്കുക ബുദ്ധിമുട്ടാവുമെന്നും അലി അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications