ഇന്ത്യ v/s ഇംഗ്ലണ്ട്: പാകിസ്താന്‍ ആര്‍ക്കൊപ്പം? വെളിപ്പെടുത്തി പാക് നായകന്‍... വൈറലായി മറുപടി
ലണ്ടന്‍: ലോകകപ്പില്‍ ഇന്നു നടക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. കാരണം ലോകകപ്പിന്റെ ഫൈനലെന്ന് നേരത്തേ പ്രവചിക്കപ്പെട്ട മല്‍സരം കൂടിയാണിത്. ഇംഗ്ലണ്ടിനെതിരേ ജയിക്കാനായാല്‍ അടുത്ത രണ്ടു മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ ഇന്ത്യക്കു സെമിയിലെത്താം. എന്നാല്‍ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് ജയിച്ചേ തീരൂ.
ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഇന്ത്യ ജയിക്കുന്നതാണ് സെമി പ്രതീക്ഷ തുലാസിലുള്ള പാക് ടീമിനു ഗുണം ചെയ്യുക. ഇതിനിടെ ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തില്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.

മികച്ച ടീം ജയിക്കട്ടെ
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മല്‍സരത്തില്‍ ഒരു ടീമിനെയും തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും ഏറ്റവും മികച്ച കളി പുറത്തെടുക്കുന്നവര്‍ ജയിക്കട്ടെയെന്നുമാണ് സര്‍ഫ്രാസ് പറഞ്ഞത്. അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം തീര്‍ച്ചയായും ഞങ്ങള്‍ കാണും. എന്നാല്‍ അതില്‍ ഏതെങ്കിലും ടീമിനെ പിന്തുണയ്ക്കുന്നില്ല. നന്നായി കളിക്കുന്നവര്‍ ജയിക്കട്ടെയെന്നും സര്‍ഫ്രാസ് കൂട്ടിച്ചേര്‍ത്തു.

ഇമാദിനെ പ്രശംസിച്ചു
അഫ്ഗാനെതിരായ കളിയില്‍ പുറത്താവാതെ 49 റണ്‍സെടുത്ത് പാകിസ്താന്റെ വിജയശില്‍പ്പിയായ ഇമാദ് വസീമിനെ സര്‍ഫ്രാസ് പ്രശംസിച്ചു. 228 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇമാദ് പൊരുതിനില്‍ക്കുകയായിരുന്നു.
ബാറ്റിങ് എളുപ്പമുള്ള പിച്ചായിരുന്നില്ല അത്. അത്തരമൊരു പിച്ചില്‍ മികച്ച പ്രകടനം നടത്തിയ ഇമാദ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു. കളിയില്‍ നാലു വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീഡിയെയും നായകന്‍ പുകഴ്ത്തി. ഷഹീന്‍ മികച്ച ബൗളറാണെന്ന് എല്ലാവര്‍ക്കുമറിയാം. ഓരോ ദിവസവും അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സര്‍ഫ്രാസ് കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ നാലാമത്
അഫ്ഗാനെതിരേ നേടിയ വിജയത്തോടെ പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറിയിരുന്നു. ഒമ്പത് പോയിന്റാണ് അവര്‍ക്കുള്ളത്. ഒരു മല്‍സരം കുറച്ച് കളിച്ച ഇംഗ്ലണ്ട് ഒരു പോയിന്റ് മാത്രം പിന്നിലായി തൊട്ടുതാഴെയുണ്ട്. രണ്ടു പോയിന്റ് പിന്നിലുള്ള ബംഗ്ലാദേശിനും സെമി പ്രതീക്ഷയുണ്ട്.
ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ജയിച്ചാല്‍ അത് പാകിസ്താന്റെ മാത്രമല്ല ബംഗ്ലാദേശിന്റെയും സെമി സാധ്യതകള്‍ വര്‍ധിപ്പിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications