Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇനി ബാബറിന് പിന്നില്‍', ഓള്‍ ടൈം ബാറ്റിങ് റാങ്കിങ്ങില്‍ കടത്തിവെട്ടി

1

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, മത്സരം എന്നിങ്ങനെ എണ്ണായാലൊടുങ്ങാത്ത റെക്കോഡുകള്‍ സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ പേരിലുണ്ട്. കാല്‍വെച്ച മൈതാനങ്ങളിലെല്ലാം ചരിത്രമെഴുതി ശീലിച്ച സച്ചിന്റെ പല റെക്കോഡും ലോകത്തിലാര്‍ക്കും പെട്ടെന്ന് തകര്‍ക്കാനാവാത്തതാണ്. സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ളവനെന്ന് വിരാട് കോലിയെയാണ് കൂടുതലാളുകളും വിശേഷിപ്പിക്കുന്നത്. എന്നാലിപ്പോള്‍ സച്ചിന്റെ ലോക റെക്കോഡിനെ തകര്‍ത്തിരിക്കുകയാണ് പാകിസ്താന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ ആസം.

1

ഐസിസി ഓള്‍ടൈം ഏകദിന റാങ്കിങ്ങിലാണ് സച്ചിന്റെ ലോക റെക്കോഡിനെ ബാബര്‍ മറികടന്നത്. ഐസിസി ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ 887 റേറ്റിങ് പോയിന്റോടെ സച്ചിന്‍ 16ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 891 പോയിന്റുമായാണ് ബാബര്‍ 15ാം സ്ഥാനത്തേക്കെത്തിയത്. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷമുള്ള കണക്കുകള്‍ പ്രകാരമാണ് സച്ചിനെ ബാബര്‍ മറികടന്നിരിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ബാബറിന്റെ നേട്ടം വലിയ പ്രശംസ അര്‍ഹിക്കുന്നതാണ്.

1

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രണ്ട് സെഞ്ച്വറികളോടെ ബാബര്‍ തിളങ്ങിയതാണ് 2-1ന് പാകിസ്താനെ പരമ്പര നേടാന്‍ സഹായിച്ചത്. സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണ് ബാബര്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ബാബര്‍ നായകനെന്ന നിലയിലും മിടുക്കുകാട്ടുന്നു. 2021ലെ ടി20 ലോകകപ്പില്‍ ബാബറിന് കീഴില്‍ പാകിസ്താന്‍ ചരിത്ര കുതിപ്പാണ് കാഴ്ചവെച്ചത്.

ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഒന്നാം സ്ഥാനത്ത്. 935 ആണ് അദ്ദേഹത്തിന്റെ റേറ്റിങ് പോയിന്റ്. 931 പോയിന്റോടെ പാകിസ്താന്റെ സഹീര്‍ അബ്ബാസാണ് രണ്ടാമത്. ഓസ്‌ട്രേലിയയുടെ ഗ്രേഗ് ചാപ്പല്‍ (921) ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗോവര്‍ (919), ഓസ്‌ട്രേലിയയുടെ ഡീന്‍ ജോണിസ് (918) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

2

ഇന്ത്യക്കാരില്‍ ഈ റെക്കോഡില്‍ തലപ്പത്ത് വിരാട് കോലിയാണ്. 911 റേറ്റിങ് പോയിന്റോടെ കോലി ആറാം സ്ഥാനത്താണ്. ഏകദിനത്തില്‍ 43 സെഞ്ച്വറി ഇതിനോടകം നേടിയ കോലി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക താരമാണ്. ജാവേദ് മിയാന്‍ ദാദ്, ബ്രയാന്‍ ലാറ, എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ഡെസ്‌മോണ്ട് ഹെയ്‌നിസ്, ഗാരി കേഴ്‌സ്റ്റന്‍, അലന്‍ ലാംബ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ് എന്നിവരാണ് ബാബറിന് മുന്നിലുള്ള മറ്റുള്ളവര്‍. കരിയര്‍ ഏറെ മുന്നിലുള്ള ബാബര്‍ വിരമിക്കുമ്പോഴേക്കും ഈ റെക്കോഡില്‍ പലരേയും കടത്തിവെട്ടിയേക്കും.

3

ഐസിസിയുടെ നിലവിലെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പരിഗണിച്ചാല്‍ മുന്‍നിരയില്‍ത്തന്നെ ബാബറുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ബാബര്‍ അഞ്ചാം സ്ഥാനത്താണ്. 815 റേറ്റിങ് പോയിന്റാണ് ബാബര്‍ ആസമിനുള്ളത്. നിലവിലെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ബാബര്‍ തലപ്പത്താണ്. 891 റേറ്റിങ് പോയിന്റോടെയാണ് ബാബര്‍ ഒന്നാം സ്ഥാനത്തുള്ളത്. 811 പോയിന്റുമായി വിരാട് കോലി രണ്ടാം സ്ഥാനത്താണ്. ടിം റാങ്കിങ്ങിലും ബാബര്‍ തലപ്പത്താണെന്നതാണ് എടുത്തു പറയേണ്ടത്. 805 ആണ് ടി20യിലെ അദ്ദേഹത്തിന്റെ റേറ്റിങ്.

4

27കാരനായ ബാബര്‍ 40 ടെസ്റ്റില്‍ നിന്ന് 45.98 ശരാശരിയില്‍ 2851 റണ്‍സും 86 ഏകദിനത്തില്‍ നിന്ന് 59.18 ശരാശരിയില്‍ 4261 റണ്‍സും 74 ടി20യില്‍ നിന്ന് 45.33 ശരാശരിയില്‍ 2686 റണ്‍സുമാണ് ബാബര്‍ നേടിയത്. ടെസ്റ്റില്‍ ആറ് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ നിന്ന് 16 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ടി20യില്‍ ഒരു സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് ബാബറിന്റെ പേരിലുള്ളത്.

Story first published: Thursday, April 7, 2022, 20:10 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+