ലോകകപ്പ്: പാകിസ്താനെ ഇന്ത്യ വീഴ്ത്തുമോ? അങ്ങനെ സംഭവിച്ചാല്‍ സമ്മര്‍ദ്ദമാവും!! റെയ്നയുടെ പ്രവചനം
സതാംപ്റ്റന്‍: ലോക ക്രിക്കറ്റിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ലോകകപ്പില്‍ ജൂണ്‍ 16നാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. സമീപ കാലത്തെയും ലോകകപ്പിലെയും കണക്കുകള്‍ നോക്കിയാല്‍ പാകിസ്താനെതിരേ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. എങ്കിലും അവരെ എഴുതിത്തള്ളാന്‍ വിരാട് കോലിക്കും സംഘത്തിനുമാവില്ല.
2017ല്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയ ഷോക്ക് ലോകകപ്പിലും ആവര്‍ത്തിച്ചു കൂടെന്നില്ല. ഇത്തവണ ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌ന.

ഇന്ത്യ തന്നെ ജയിക്കും
ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ തന്നെ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് റെയ്‌ന. ഈയൊരു സമയത്ത് ഇന്ത്യന്‍ ടീമിലെ ആരും തന്നെ പാകിസ്താനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നു കരുതുന്നില്ല. കാരണം അതിനു മുമ്പുള്ള മല്‍സരങ്ങളിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ പിന്നീട് പാകിസ്താനെതിരേയുള്ള വമ്പന്‍ പോരാട്ടം ഇന്ത്യക്കു വലിയ പ്രശ്‌നമാവുമെന്നു കരുതുന്നില്ലെന്നും റെയ്‌ന വിശദമാക്കി.

സമ്മര്‍ദ്ദമുണ്ടായേക്കും
എന്നാല്‍ ലോകകപ്പിലെ ആദ്യ റൗണ്ടിലെ ചില മല്‍സരങ്ങളില്‍ തോല്‍വി നേരിട്ടാല്‍ അതാവില്ല സ്ഥിതിയെന്നു റെയ്‌ന പറയുന്നു. ആദ്യത്തെ ചില കളികൡ തിരിച്ചടി നേരിടുകയാണെങ്കില്‍ പിന്നീട് പാകിസ്താനെതിരേ നടക്കുന്ന കളിയില്‍ ടീമിന് സമ്മര്‍ദ്ദം നേരിടേണ്ടിവരും.
ലോകകപ്പിലെ ആദ്യ മൂന്നു മല്‍സരങ്ങളില്‍ ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചു പ്രധാനമാണ്. അങ്ങനെ നടന്നാല്‍ പാകസ്താനെതിരേയുള്ള ലോകകപ്പിലെ മികച്ച റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്കു കഴിയുമെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.

ആര്‍ക്കും തടയാന്‍ കഴിയില്ല
ഈ ലോകകപ്പിലെ ഇന്ത്യന്‍ സംഘത്തെക്കുറിച്ച് തികഞ്ഞ മതിപ്പാണ് റെയ്‌നയ്ക്കുള്ളത്. ടൂര്‍ണമെന്റിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ സെമി ഫൈല്‍ പ്രവേശനം തടയാന്‍ ഒരു ടീമിനും കഴിയില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
മികച്ച താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. കളിയുടെ എല്ലാ മേഖലയിലും അവര്‍ നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്, പ്രത്യേകിച്ചും ബാറ്റിങിലും ബൗളിങിലും. ഒമ്പതു മല്‍സരങ്ങള്‍ ഇന്ത്യക്കു ലീഗ് ഘട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ നന്നായി തുടങ്ങുകയെന്നത് വളരെ പ്രധാനമാണെന്നും റെയ്‌ന പറഞ്ഞു.

കോലിയും ധോണിയും തുറുപ്പുചീട്ടുകള്‍
ഈ ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാവുക ക്യാപ്റ്റന്‍ വിരാട് കോലിയുടെയു മുന്‍ നായകന്‍ എംഎസ് ധോണിയുടെയും പ്രകടനമായിരിക്കുമെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ സംഭാവനകള്‍ നല്‍കിയ താരമാണ് ധോണി. ലോകകപ്പ് ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരവും അദ്ദേഹം തന്നെയാണെന്നും റെയ്‌ന വിശദമാക്കി.
ഈ ലോകപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ടീമുകള്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് കിരീടവിജയം തടയാന്‍ ഇവര്‍ക്കു മാത്രമേ കളിയൂവെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications