Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി വിക്കറ്റ് കിട്ടില്ലെന്നു കോലി, 2 തവണ കൂടി ഞാന്‍ നേടി! അന്നു സംഭവിച്ചത് | മുന്‍ പേസര്‍ പറയുന്നു

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കെതിരേയുള്ള കളിക്കളത്തിലെ തന്റെ പോരാട്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാന്‍. ഒരു കാലത്തു കോലിക്കു ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ബൗളറായിരുന്നു അദ്ദേഹം. ഏകദിനത്തില്‍ അഞ്ചു തവണയാണ് കോലിയും ജുനൈദും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയില്‍ മൂന്നു തവണയും പാക് പേസര്‍ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഇതാവട്ടെ തുടര്‍ച്ചയായി മുന്നു മല്‍സരങ്ങളിലുമായിരുന്നു.

അഞ്ചു ഏകദിനങ്ങളിലായി 24 ബോളുകളാണ് കോലിക്കെതിരേ ജുനൈദ് എറിഞ്ഞിട്ടുള്ളത്. ഇവയില്‍ മൂന്നു തവണ വിക്കറ്റെടുത്ത പാക് പേസര്‍ മൂന്നു റണ്‍സ് മാത്രമേ കോലിയെ സ്‌കോര്‍ ചെയ്യാനും അനുവദിച്ചുള്ളൂ. ടി20 ക്രിക്കറ്റില്‍ ഒരു തവണ മാത്രമാണ് കോലിയും ജുനൈദും നേര്‍ക്കുനേര്‍ വന്നത്. 2014ലായിരുന്നു ഇത്. രണ്ടു ബോളുകള്‍ നേരിട്ട കോലി ഒരു ബൗണ്ടറി നേടുകയും ചെയ്തു.

VIRAT KOHLI

നാദിര്‍ ഷായുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു കോലിയുമായുള്ള തന്റെ വീറുറ്റ പോരാട്ടങ്ങളെക്കുറിച്ച് ഇപ്പോള്‍ പാക് ടീമിന്റെ ഭാഗമല്ലാത്ത ജുനൈദ് വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര കരിയറില്‍ ഒരുപാട് പേരുടെ വിക്കറ്റുകള്‍ പാകിസ്താന്‍ ജഴ്‌സിയില്‍ താന്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും വിരാട് കോലിയുടെ വിക്കറ്റാണ് ആളുകള്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കാറുള്ളതെന്നു ജുനൈദ് പറഞ്ഞു.

2012-13ലായിരുന്നു പാകിസ്താന്‍ അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്. അന്നു രണ്ടു ടി20കളിലും മൂന്ന് ഏകദിനങ്ങളിലുമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഏകദിന പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും കോലിയുടെ വിക്കറ്റ് ജുനൈദിനായിരുന്നു.

ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പൂജ്യത്തിനാണ് കോലിയെ ഇടംകൈയന്‍ ബൗളറായ ജുനൈദ് മടക്കിയത്. രണ്ടാമത്തെ മല്‍സരത്തില്‍ ജുനൈദിന്റെ ബൗളിങില്‍ എഡ്ജ് ചെയ്ത കോലിയെ വിക്കറ്റിനു പിന്നില്‍ പിടികൂടുകയും ചെയ്തു. കോലിയുടെ ജന്‍മനാടായ ഡല്‍ഹിയിലായിരുന്നു മൂന്നാം ഏകദിനം. ഈ മല്‍സരത്തിനു മുമ്പ് അദ്ദേഹത്തിനു താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജുനൈദ് വെളിപ്പെടുത്തി.

ഞാനും വിരാടും അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ടു തന്നെ നേരത്തേ മുതല്‍ പരസ്പരം അറിയുകയും ചെയ്യാം. എന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പരമ്പര കൂടിയായിരുന്നു അന്നത്തെ ഇന്ത്യന്‍ പര്യടനത്തിലേത്. ഇന്ത്യക്കെതിരേ സീനിയര്‍ ടീമിനു ഞാന്‍ കളിച്ചതും ആദ്യമായിട്ടായിരുന്നു.

JUNAID KHAN

ആദ്യ ഏകദിനത്തില്‍ വിരാടിനെ പുറത്താക്കാന്‍ എനിക്കു സാധിച്ചു. ഇനി അതിനു കഴിയില്ലെന്നായിരുന്നു മല്‍സരശേഷം കോലി പറഞ്ഞത്. പക്ഷെ രണ്ടാമത്തെയും മൂന്നാമത്തെയും മല്‍സരങ്ങളിലും അദ്ദേഹത്തെ വീണ്ടും ഞാന്‍ പുറത്താക്കി. മൂന്നാം ഏകദിനത്തിനു മുമ്പ് ബ്രേക്ക്ഫാസ്റ്റ് ടേബിളില്‍ വച്ച് കണ്ടപ്പോള്‍ ഞാന്‍ കോലിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു.

വീരൂ, നിന്നെ ഇന്നും വെറുതെ വിടില്ലെന്നായിരുന്നു എന്റെ വാക്കുകള്‍. യൂനിസ് ഖാനും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ഇന്നു വീണ്ടും കോലിയെ നീ ഔട്ടാക്കണമെന്നു അദ്ദേഹം എന്നോടു പറഞ്ഞു. യൂനിസ് ഭായിയായിരുന്നു എന്റെ ബൗളിങില്‍ വിരാടിന്റെ ക്യാച്ചെടുത്തതെന്നും ജുനൈദ് വിശദമാക്കി.

എങ്കിലും വിരാട് കോലിയുടെ ബാറ്റിങിനെക്കുറിച്ച് വലിയ മതിപ്പാണ് അദ്ദേഹത്തിനുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട്. പ്രത്യേകിച്ചും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകളാണ് അദ്ദേഹം തകര്‍ത്തത്. അടുത്തിടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോര്‍ഡും വിരാട് തിരുത്തിയിരുന്നു. വിരാട് ലോകോത്തര ബാറ്റര്‍ തന്നെയാണെന്നും ജുനൈദ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 4, 2023, 17:24 [IST]
Other articles published on Dec 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+