കോലിയല്ല, പാക് സെന്‍സേഷന്റെ ഹീറോ രോഹിത്! ഹിറ്റ്മാന്റെ ആ മികവ് മറ്റാര്‍ക്കുമില്ല
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനെന്നു വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് യുവതാരം ഹൈദര്‍ അലി. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) കഴിഞ്ഞ സീസണില്‍ നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെയാണ് അലി ശ്രദ്ധിക്കപ്പെട്ടത്. പല മുന്‍ താരങ്ങളും അലിയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.
വിരാട് കോലി, ബാബര്‍ ആസം എന്നിവര്‍ക്കു ശേഷം ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള താരമെന്നാണ് അലിയെ മുന്‍ പാക് താരം റമീസ് രാജ വിശേഷിപ്പിച്ചത്. ക്രിക്കറ്റില്‍ തന്റെ ആരാധനാപാത്രം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അലി. അതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഔവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് തന്റെ ഹീറോയെന്ന് അലി വ്യക്തമാക്കി. ഹിറ്റ്മാന്റെ ബാറ്റിങ് ശൈലി തന്നെ ഏറെ ആകര്‍ഷിച്ചതായും അതുപോലെ കളിക്കാനാണ് ശ്രമമെന്നും അലി പറയുന്നു.
രോഹിത്തില്‍ തന്നെ ഏറെ ആകര്‍ഷിച്ച ഘടകം അദ്ദേഹത്തിന്റെ മികച്ച സ്‌ട്രൈക്ക് റേറ്റാണ്. മറ്റു താരങ്ങളില്‍ നിന്നും രോഹിത്തിനെ വ്യത്യസ്തനാക്കുന്നതും ഈ മിടുക്കാണ്. തന്റെ ബാറ്റിങിലും ഇത് കൊണ്ടു വരാനാണ് ശ്രമമെന്നും അലി കൂട്ടിച്ചേര്‍ത്തു.

പിഎസ്എല്ലില്‍ പെഷാവര്‍ സാല്‍മി ടീമിനു വേണ്ടിയാണ് 19കാരനായ അലി കളിച്ചത്. ടൂര്‍ണമെന്റില്‍ ഫിഫ്റ്റി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഈ സീസണില്‍ അലി മാറിയിരുന്നു.
ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 158.27 സ്‌ട്രൈക്ക് റേറ്റില്‍ 239 റണ്‍സാണ് താരം നേടിയത്. മുള്‍ത്താന്‍ സുല്‍ത്താന്‍സിനെതിരേ അലി 27 പന്തില്‍ നേടിയ 47 റണ്‍സും ലാഹോര്‍ ക്വലാന്‍ഡേഴ്‌സിനെതിരേ അഞ്ചാമനായി ഇറങ്ങി നേടിയ 67 റണ്‍സും ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താനു വേണ്ടി താരം ഇതുവരെ കളിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷമാദ്യം നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ അലി പാക് ടീമിലുണ്ടായിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ട സെമി ഫൈനലില്‍ പാകിസ്താനു വേണ്ടി താരം ഫിഫ്റ്റി നേടിയിരുന്നു.

പിഎസ്എല്ലിലൂടെ ശ്രദ്ധേയനാവും മുമ്പ് ആഭ്യന്തര ക്രിക്കറ്റിലും അലി തിളങ്ങിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കന്നി സീസണില്‍ തന്നെ 50ന് അടുത്ത് ശരാശരിയില്‍ 645 റണ്‍സ് അലി അടിച്ചെടുത്തിരുന്നു. സെന്‍ട്രല്‍ പഞ്ചാബിനെതിരായ ഫൈനലില്‍ 134 റണ്‍സാണ് താരം നേടിയത്. പക്ഷെ തന്റെ ടീമിനെ ജയിപ്പിക്കാന്‍ അലിക്കു സാധിച്ചില്ല.
കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എമേര്‍ജിങ് ടീംസ് കപ്പിലും അലി തിളങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ പാകിസ്താനെ ചാംപ്യന്‍മാരാക്കുന്നതില്‍ താരം നിര്‍ണായക പങ്കും വഹിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications