താന്‍ പാക് കോലിയോ? ഒടുവില്‍ ബാബര്‍ അസം പ്രതികരിച്ചു... ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വസിക്കാം
കറാച്ചി: ആധുനിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കി മാറ്റിയ അദ്ദേഹം പല റെക്കോര്‍ഡുകളും ഇതിനകം തന്റെ പേരിലേക്ക് മാറ്റിക്കഴിഞ്ഞു. കോലിയെക്കണ്ട് അസൂയപ്പെട്ട പാകിസ്താന്‍ ടീമിനും അതു പോലൊരു താരത്തെ ലഭിച്ചിരിക്കുകയാണ്- 24 കാരനായ ബാബര്‍ അസം.
ബാറ്റിങ് ശൈലി കൊണ്ടും സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ടും രൂപസാദൃശ്യം കൊണ്ടും താന്‍ കോലിയുടെ പിന്‍ഗാമി തന്നെയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കോലിയെന്ന് പാക് ആരാധകര്‍ ബാബറിനെ വിശേഷിപ്പിക്കുകയും ചെയ്തു. തന്നെയും കോലിയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബാബര്‍.

കോലിയുടെ അടുത്ത് പോലുമെത്തില്ല
പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായി നടന്ന പ്രൊമോഷന്‍ ചടങ്ങിലാണ് ബാബര്‍ കോലിയുമായുള്ള താരതമ്യത്തെക്കുറിച്ച് പ്രതികരിച്ചത്. കോലിയുമായി പലരും തന്നെ താരതമ്യം ചെയ്യുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ കോലി വളരെ വലിയ താരമാണ്. അദ്ദേഹത്തിന് അടുത്തു പോലും താന്‍ എത്തിയിട്ടില്ല.
താന്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. കോലിയാവട്ടെ പലതും നേടിക്കഴിഞ്ഞു. അതുപോലെ വലിയ നേട്ടങ്ങളും പ്രകടനങ്ങളുമെല്ലാം ഭാവിയില്‍ നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ കോലിയെയും തന്നെയും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമുള്ളൂവെന്നും ബാബര്‍ പറഞ്ഞു.
വീഡിയോ കാണാം
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിനു വേണ്ടിയാണ് ബാബര്‍ കളിക്കുന്നത്. സീസണിനു മുന്നോടിയായി നടന്ന പ്രൊമോഷണല്‍ ചടങ്ങില്‍ തന്നെയും കോലിയെയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ബാബറിന്റെ പ്രതികരണം
യുവതാരത്തില്‍ നിന്ന് സൂപ്പര്‍ താരത്തിലേക്ക്
യുവതാരത്തില്‍ നിന്നും പാകിസ്താന്റെ അടുത്ത സൂപ്പര്‍ താരമെന്ന വിശേഷണത്തിലേക്ക് അതിവേഗം വളരുകയാണ് ബാബര്‍. അരങ്ങേറി മാസങ്ങള്‍ക്കുള്ളില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ സെഞ്ച്വറി നേടി ബാബര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ താരം ടീമിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ അതിവേഗം 1000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡിന് ബാബര്‍ അവകാശിയായിരുന്നു. കൂടാതെ ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ വിവിയന്‍ റിച്ചാര്‍ഡ്‌സ്, കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പവും പാക് താരമെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications