For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ഇനി ബാബര്‍ ഭരിക്കും... പുതിയ ഒന്നാംനമ്പര്‍, ഇന്ത്യന്‍ സാന്നിധ്യമായി രാഹുല്‍

ടോപ്പ് ഫൈവിലുള്ള ഏക ഇന്ത്യന്‍ താരം രാഹുലാണ്

By Manu

ദുബായ്: ഐസിസിയുടെ പുതിയ ട്വന്റി20 റാങ്കിങില്‍ പാകിസ്താന് നേട്ടം. പാകിസ്താന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായ ബാബര്‍ അസമാണ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്തുള്ളത്. ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിനെ മറികടന്നാണ് ബാബറിന്റെ നേട്ടം. അടുത്തിടെ കഴിഞ്ഞ ഓസീസിനെതിരായ ടി20 പരമ്പര പാകിസ്താന്‍ 3-0ന് തൂത്തുവാരിയിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 163 റണ്‍സാണ് നേടിയതോടെയാണ് ബാബര്‍ റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറിയത്. ഈ പരമ്പരയ്ക്കു മുമ്പ് അഞ്ചാമതായിരുന്ന താരം ഒറ്റയടിക്ക് തലപ്പത്തേക്കുയരുകയായിരുന്നു.

1

ബാബര്‍ ഒന്നാമതെത്തിയപ്പോള്‍ ടീമംഗമായ ഫഖര്‍ സമാന്‍ രണ്ടാംസ്ഥാനത്തു നിന്നു അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യന്‍ താരം ലോകേഷ് രാഹുലാണ്. താരം മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ താരം രോഹിത് ശര്‍യമാണ്. പത്താം റാങ്കില്‍ നില്‍ക്കുകയാണ് ഹിറ്റ്മാന്‍. ബാബര്‍ അസം, ആരോണ്‍ ഫിഞ്ച്, ലോകേഷ് രാഹുല്‍, കോളിന്‍ മണ്‍റോ (ന്യൂസിലാന്‍ഡ്), ഫഖര്‍ സമാന്‍ എന്നിങ്ങനെയാണ് ടോപ്പ് ഫൈവ് റാങ്കിങ്.

2

ബൗളിങില്‍ അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാന്‍ തലപ്പത്ത് തുടരുകയാണ്. പാകിസ്താന്റെ ഷതാബ് ഖാന്‍, ന്യസിലാന്‍ഡ് താരം ഇഷ് സോധി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ്. നാലാം റാങ്കിലാണ് ഇന്ത്യന്‍ സ്പിന്നര്‍.

Story first published: Tuesday, October 30, 2018, 15:45 [IST]
Other articles published on Oct 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+