ക്രിക്കറ്റില്‍ ഏതൊരു ബാറ്റ്‌സ്മാനും നാണക്കേടുണ്ടാക്കുന്ന കാര്യമാണ് ഡോള്‍ഡന്‍ ഡെക്ക്. പൂജ്യത്തിനു മടങ്ങേണ്ടി വന്നാലും ക്രീസിലെക്കിയ ശേഷം നേരിട്ട ആദ്യ ബോളില്‍ തന്നെ ഔട്ടായി പവലിയനിലേക്കു മടങ്ങാന്‍ ഒരു ബാറ്റ്‌സ്മാനും ആഗ്രഹിക്കില്ല. ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം പേര്‍ ഗോള്‍ഡന്‍ ഡെക്കായത് പാകിസ്താനില്‍ നിന്നുള്ളവരാണ്.

ഗോള്‍ഡന്‍ ഡെക്കിന്റെ കാര്യത്തില്‍ ഒന്നാമതുള്ള പാകിസ്താന്‍ തങ്ങള്‍ താഴെയുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. പാകിസ്താന്റെ 658 കളിക്കാരാണ് ഏകദിനത്തില്‍ ഇതുവരെ ഗോള്‍ഡന്‍ ഡെക്കായി പുറത്തായിട്ടുള്ളത്. തൊട്ടു താഴെയുള്ളത് ഏഷ്യയില്‍ നിന്നു തന്നെയുള്ള മറ്റൊരു ടീമായ ശ്രീലങ്കയാണ്. ലങ്കയുടെ 629 താരങ്ങള്‍ ഇതുവരെ ഗോള്‍ഡന്‍ ഡെക്കായിട്ടുണ്ട്.
600ന് മുകളില്‍ ഡോള്‍ഡന്‍ ഡെക്കായിട്ടുള്ള മറ്റൊരു ടീം കൂടിയുണ്ട്. അതു മൂന്നാംസ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസാണ്. 601 വിന്‍ഡീസ് താരങ്ങള്‍ ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടുണ്ട്. 600ലേക്കുള്ള പ്രയാണത്തിലാണ് ലസ്റ്റിലെ മൂന്നാംസ്ഥാനക്കാരായ ഇന്ത്യ. 594 താരങ്ങളാണ് ഇന്ത്യയില്‍ നിന്നും ഗോള്‍ഡന്‍ ഡെക്കായത്.

മുന്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യക്കു പിന്നിലായി അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. ഓസീസിന്റെ 561 ബാറ്റ്‌സ്മാന്‍മാര്‍ ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടുണ്ട്. 534 ഗോള്‍ഡന്‍ ഡെക്കുകളുമായി ക്രിക്കറ്റിലെ മറ്റൊരു അതികായന്‍മാരായ ഓസ്‌ട്രേലിയയാണ് ആറാംസ്ഥാനത്ത്.
ന്യൂസിലാന്‍ഡ്, സിംബാബ്‌വെ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഏഴു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍. ഏറ്റവും കുറവു താരങ്ങള്‍ ഗോള്‍ഡന്‍ ഡെക്കായത് ദക്ഷിണാഫ്രിക്കയുടേതാണ്. അവരുടെ വെറും 355 പേര്‍ മാത്രമേ ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടുള്ളൂ. ന്യൂസിലാന്‍ഡ് (525), സിംബാബ്‌വെ (487), ബംഗ്ലാദേശ് (359) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ ഗോള്‍ഡന്‍ ഡെക്കുകാരുടെ എണ്ണം.