ഏഷ്യാ കപ്പ്: യോ യോ ടെസ്റ്റില്‍ കുരുങ്ങി പാക് ഓള്‍റൗണ്ടര്‍... കോലിയെ പിന്നിലാക്കി ഹസന്‍ അലി

കറാച്ചി: ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാകിസ്താന്‍ നടത്തിയ യോ യോ ഫിറ്റ്‌നസ് ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീം പരാജയപ്പെട്ടു. ടെസ്റ്റില്‍ തിരിച്ചടി നേരിട്ട ഏക താരവും വസീമാണ്. വെറ്ററന്‍ താരവും മുന്‍ ക്യാപ്റ്റനുമായ ശുഐബ് മാലിക്കുള്‍പ്പെടയുള്ളവര്‍ യോ യോ കടമ്പ പിന്നിട്ടെന്നാണ് റിപ്പോര്‍ട്ട്.
യോ യോ ടെസ്റ്റില്‍ 17.4 യോഗ്യാ മാര്‍ക്കാണ് നല്‍കിയിരുന്നത്. ലാഹോറിലെ പരിശീലനക്യാംപില്‍ നടന്ന യോ യോ ടെസ്റ്റില്‍ 18 താരങ്ങളാണ് പങ്കെടുത്തത്. ഇവരില്‍ വസീമൊഴികെ എല്ലാവരും ഫിറ്റ്‌നസ് തെളിയിച്ചു. യോ യോ ടെസ്റ്റില്‍ 17.2 മാര്‍ക്ക് നേടാനേ താരത്തിനായുള്ളൂ. എങ്കിലും വസീമിനെ കൈവിടാന്‍ പാകിസ്താന്‍ തയ്യാറല്ല. താരത്തിന് ഫിറ്റ്‌നസ് തെളിയിക്കാന്‍ ഒരവസരം കൂടി നല്‍കും. ഇതിനു ശേഷമായിരിക്കും ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്.

പാക് താരം ഹസന്‍ അലി യോ യോ ടെസ്റ്റില്‍ നേടിയ സ്‌കോര്‍ 20 ആണ്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെപ്പോലും പിന്നിലാക്കുന്നതാണ് ഹസന്‍ അലിയുടെ പ്രകടനം. യോ യോ ടെസ്റ്റില്‍ ഇന്ത്യയേക്കാള്‍ കൂടുതലാണ് പാകിസ്താന്റെ യോഗ്യതാമാര്‍ക്ക്. ഇന്ത്യയുടെ യോഗ്യതാ മാര്‍ക്ക് 16.1 ആണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications