
ഓസീസിനെതിരായ ടെസ്റ്റില്‍ അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറിക്കു നാലു റണ്‍സ് മാത്രമകലെ ബാബര്‍ പുറത്താവുകയായിരുന്നു. എങ്കിലും ടെസ്റ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്ന് തന്നെയാണ് ഇതെന്നു നിസംശയം പറയാം. 425 ബോളുകള്‍ നേരിട്ട ബാബര്‍ 21 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 196 റണ്‍സ് നേടിയത്.
ഒരു ടെസ്റ്റിന്റെ നാലാമിന്നിങ്‌സില്‍ ഏറ്റവുമധികം ബോളുകള്‍ നേരിട്ട നാലാമത്തെ ബൗളറെന്ന നേട്ടവും ബാബറിനെ തേടിയെത്തി. മുന്‍ ലോക റെക്കോര്‍ഡിന്റെ അവകാശിയായ അതേര്‍ട്ടനാണ് ഏറ്റവുമധികം ബോളുകള്‍ നേരിട്ടത്. 492 ബോളുകള്‍ 1995ലെ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റില്‍ അദ്ദേഹം കളിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ തന്നെ ഹെര്‍ബ് സട്ക്ലിഫെയാണ് രണ്ടാംസ്ഥാനത്ത്. 1928ല്‍ 462 ബോളുകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറാണ് മൂന്നാംസ്ഥാനത്ത്. 1979ല്‍ 443 ബോളുകള്‍ അദ്ദേഹം നേരിട്ടിരുന്നു. ഗവാസ്‌കറിനു പിന്നില്‍ 425 ബോളുകള്‍ കളിച്ച് നാലാമനായിരിക്കുകയാണ് ബാബര്‍.

കറാച്ചി ടെസ്റ്റില്‍ ഓസീസിനു വിജയം നിഷേധിച്ചത് ബാബറിന്റെ വീരോചിത ഇന്നിങ്‌സ് തന്നെയായിരുന്നു. 506 റണ്‍സെന്ന ലോക റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ രണ്ടിന് 21 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അബ്ദുള്ള ഷഫീഖിനെ കൂട്ടുപിടിച്ച് ബാബര്‍ പാക് ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു. 228 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. സെഞ്ച്വറിക്കു നാലു റണ്‍സകലെ ഷഫീഖ് പുറത്തായെങ്കിലും ബാബര്‍ ക്രീസിന്റെ മറുവശത്ത് ഉറച്ചുനിന്നു. ടീം സ്‌കോര്‍ 392ല്‍ വച്ച് അഞ്ചാമനായാണ് അദ്ദേഹം ക്രീസ് വിട്ടത്. സ്പിന്നര്‍ നതാന്‍ ലിയോണിനായിരുന്നു വിക്കറ്റ്.

ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാനും പാകിസ്താനു സാധിച്ചു. രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റിനു പാക് ടീം 443 റണ്‍സെടുത്തു നില്‍ക്കെ ഇരുടീമുകളും സമനില സമ്മതിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ (104*) പാകിസ്താനു വേണ്ടി അപരാജിത സെഞ്ച്വറി ടേി. ബാബര്‍, ഷഫീഖ് എന്നിവരെക്കൂടാതെ പാകിസ്താന്റെ മറ്റൊരു പ്രധാന സ്‌കോററും റിസ്വാന്‍ തന്നെയായിരുന്നു. ഓസീസിനു വേണ്ടി സ്പിന്നര്‍ നതാന്‍ ലിയോണ്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കമ്മിന്‍സിനു രണ്ടു വിക്കറ്റും ലഭിച്ചു.
ആദ്യ ഇന്നിങ്‌സില്‍ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ശേഷമാണ് രണ്ടാമിന്നിങ്‌സില്‍ പാകിസ്താന്റെ ഗംഭീര തിരിച്ചുവരവ്. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ഒമ്പതു വിക്കറ്റിനു 556 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പാകിസ്താന്റെ മറുപടി പരിതാപകരമായിരുന്നു. വെറും 148 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി മാറി. 36 റണ്‍സുമായി ബാബര്‍ ടോപ്‌സ്‌കോററായി. ഇമാമുല്‍ ഹഖ് 20 റണ്‍സുമെടുത്തു. ഓസീസിനു വേണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക് മൂന്നും മിച്ചെല്‍ സ്വെപ്‌സണ്‍ രണ്ടും വിക്കറ്റുകളെത്തു. രണ്ടാമിന്നിങ്‌സില്‍ ഓസീസ് രണ്ടു വിക്കറ്റിനു 97 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ശേഷം 506 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പാക് ടീമിനു നല്‍കുകയായിരുന്നു.


Click it and Unblock the Notifications











