For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

PAK vs AFG: അഫ്ഗാന്‍ താരങ്ങളോട് 'കലിച്ച്' ബാബര്‍, ദേഷ്യമടക്കാനാവാതെ ഷഹീനും! വിവാദം

ധാക്ക: അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ മൂന്ന് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരം വളരെ ആവേശകരമായിരുന്നു. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിനൊടുവില്‍ ഒരു വിക്കറ്റിന്റെ ജയം പാകിസ്താന്‍ നേടിയെടുത്തു. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാന്‍ പേരുകേട്ട പാക് ബൗളര്‍മാരെ തല്ലിപ്പറത്തി 5 വിക്കറ്റിന് 300 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിക്കിറങ്ങിയ പാകിസ്താനെ അഫ്ഗാന്‍ ബൗളര്‍മാര്‍ വിറപ്പിച്ചെങ്കിലും ഒരു പന്തും ഒരു വിക്കറ്റും ബാക്കിനിര്‍ത്തി പാകിസ്താന്‍ വിജയിക്കുകയായിരുന്നു.

വളരെയധികം ആകാംക്ഷ നിറഞ്ഞ മത്സരമായിരുന്നു ഇതെന്ന് പറയാം. മത്സരത്തില്‍ പാക് താരങ്ങളെ മുള്‍മുനയില്‍ നിര്‍ത്താന്‍ അഫ്ഗാനിസ്ഥാനായി. അതുകൊണ്ടുതന്നെ പാക് താരങ്ങള്‍ അല്‍പ്പം വൈകാരികമായാണ് വിജയം ആഘോഷിച്ചത്. മത്സരശേഷം അഫ്ഗാന്‍ താരങ്ങളോട് ദേഷ്യത്തോടെയാണ് പാക് നായകന്‍ ബാബര്‍ ആസം പെരുമാറിയത്. കലിപ്പന്‍ ലുക്കിലുള്ള ആസമിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പലരും ബാബറിനെ വിമര്‍ശിച്ചുകൊണ്ടാണ് പ്രതികരിക്കുന്നത്. വൈകാരികമായ മത്സരമായിരുന്നെങ്കിലും അഫ്ഗാന്‍ താരങ്ങളോട് മാന്യമായി പെരുമാറണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ബാബര്‍ ആധുനിക ക്രിക്കറ്റിലെ പ്രമുഖനായ താരങ്ങളിലൊരാളാണ്. ഇതിഹാസ നിലവാരമുള്ള ബാബര്‍ പെരുമാറ്റത്തില്‍ പക്വത കൊണ്ടുവരണം. അഫ്ഗാന്‍ താരങ്ങളില്‍ നിന്ന് ഇത്രയും മികച്ച പ്രകടനമുണ്ടായതില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്.

എന്നാല്‍ ബാബറിന് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ലെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു. അതേ സമയം പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും അഫ്ഗാന്‍ താരങ്ങളോട് ദേഷ്യത്തോടെയാണ് പെരുമാറിയത്. മത്സരശേഷം അഫ്ഗാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ പോലും ഷഹീന്‍ തയ്യാറായില്ല. എന്നാല്‍ ഈ സമയത്ത് ബാബര്‍ ഇടപെടുകയും ഷഹീനോട് ഹസ്തദാനം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്ത് മാതൃകയായി.

shaheen afidi

ഇതിനിടെ പാക് പേസര്‍ നസീം ഷാ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയുമായി വാക്കുതര്‍ക്കത്തിലായി. ഇതില്‍ ബാബര്‍ ഇടപെട്ടതോടെ നബിയും ബാബറും തമ്മില്‍ ദേഷ്യത്തോടെ സംസാരിക്കുന്ന സാഹചര്യവുമുണ്ടായി. എന്തായാലും ഭാഗ്യവശാല്‍ കൈയാങ്കളിയിലേക്ക് ഈ പ്രശ്‌നം നീണ്ടില്ല. രണ്ട് ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച മത്സരത്തില്‍ ഇത്തരം വൈകാരികമായ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്ന് പറയാം.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് കരുത്തായത് ഓപ്പണര്‍മാരുടെ പ്രകടനമാണ്. റഹ്‌മാനുല്ല ഗുര്‍ബാസ് സെഞ്ച്വറിയോടെ മിന്നിച്ചു. 151 പന്ത് നേരിട്ട് 14 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 151 റണ്‍സാണ് അദ്ദേഹം നേടിയത്. ഇബ്രാഹിം സദ്രാന്‍ 101 പന്ത് നേരിട്ട് 80 റണ്‍സാണ് അടിച്ചെടുത്തത്.

ഇതില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടും. മുഹമ്മദ് നബി 29 പന്തില്‍ 29 റണ്‍സും നേടി. ശക്തമായ ബൗളിങ് നിരയുള്ള പാകിസ്താനെതിരേ അഫ്ഗാന്‍ 300 റണ്‍സ് അടിച്ചെടുത്തത് ഗംഭീര പ്രകടനമാണെന്ന് പറയാം.

പാക് പേസര്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നസീം ഷാ, ഉസ്മാ മിര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. മറുപടിക്കിറങ്ങിയ പാകിസ്താനായി ഇമാം ഉല്‍ ഹഖ് (91), ബാബര്‍ ആസം (53) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ഫഖര്‍ സമാന്‍ (30) ഭേദപ്പെട്ട പ്രകടനം നടത്തി.

മധ്യനിരയെ വിറപ്പിച്ച് അഫ്ഗാന്‍ വിജയം നേടുമെന്ന് തോന്നിക്കവെ ഷദാബ് ഖാന്‍ (48) നടത്തിയ പ്രകടനം മത്സരഫലം മാറ്റി. 35 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമാണ് ഷദാബ് നേടിയത്.

അഞ്ച് പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സ് നേടിയ നസീം ഷായുടെ പ്രകടനവും മത്സരഫലം മാറ്റുന്നതില്‍ നിര്‍ണ്ണായകമായി മാറി. അഫ്ഗാനിസ്ഥാനായി ഫസല്‍ഹഖ് ഫറൂഖി മൂന്നും മുഹമ്മദ് നബി രണ്ടു വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് പാകിസ്താന്‍ സ്വന്തമാക്കുകയും ചെയ്തു.

Story first published: Saturday, August 26, 2023, 12:28 [IST]
Other articles published on Aug 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+