Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഇന്ത്യയുടെ ഇമ്രാന്‍... പാക് ടീം ഇന്ത്യയെ കണ്ടു പഠിക്കണം, ഉപദേശിച്ച് അക്തര്‍

akhtar

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും നായകന്‍ വിരാട് കോലിയെയും വാനോളം പ്രശംസിച്ച് പാകിസ്താന്റെ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ രണ്ടു പരമ്പരകളും സ്വന്തമാക്കിയ ഇന്ത്യ വിജയകരമായാണ് 2019 പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ രണ്ടു പരമ്പര നേട്ടങ്ങളിലും കോലി നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. ടി20 പരമ്പരയില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായപ്പോള്‍ ഏകദിനത്തില്‍ നിര്‍ണായകമായ മൂന്നാമത്തെ മല്‍സരത്തില്‍ കോലി മാന്‍ ഓഫ് ദി മാച്ചുമായിരുന്നു. ഇതിനു പിന്നാലെയാണ് കോലിയെയും ഇന്ത്യയെയും അക്തര്‍ വാനോളം പുകഴ്ത്തിയിരിക്കുന്നത്.

ഇമ്രാന്‍ ഖാനെപ്പോലെ

ഇമ്രാന്‍ ഖാനെപ്പോലെ

പാകിസ്താന്റെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ പ്രധാന മന്ത്രിയുമായ ഇമ്രാന്‍ ഖാനോടാണ് കോലിയെ അക്തര്‍ ഉപമിച്ചത്. പാക് ക്രിക്കറ്റിനെ അടിമുടി ഉടച്ചു വാര്‍ത്ത നായകനായിരുന്നു ഇമ്രാന്‍.
കോലിയും അതുപോലെ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവമാണ് കോലി സൃഷ്ടിച്ചിരിക്കുന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തിലും കോലി വന്നതോടെ ടീം വേറെ ലെവലിലെത്തിയതായും അക്തര്‍ ചൂണ്ടിക്കാട്ടി.

കോലി വഴി കാട്ടുന്നു

കോലി വഴി കാട്ടുന്നു

ഫിറ്റ്‌നസിനു വളരെയധികം പ്രാധാന്യം നല്‍കുന്ന ക്യാപ്റ്റനാണ് കോലി. ഇക്കാര്യത്തില്‍ ടീമിലെ മറ്റു കളിക്കാരും അദ്ദേഹത്തെയാണ് മാതൃകയാക്കുന്നത്. ക്യാപ്റ്റന്‍ തന്നെ ഉയര്‍ന്ന നിലവാരം പുറത്തെടുത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ ടീമിലെ മറ്റു കളിക്കാരും പിന്തുടരാന്‍ നിര്‍ബന്ധിതരായി തീരും.
ഇമ്രാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ പാക് ടീമും ഇതുപോലെയായിരുന്നു. ഗ്രൗണ്ടിലെത്തിയാല്‍ മറ്റുള്ളവര്‍ പറയുന്നതൊന്നും അദ്ദേഹം കേട്ടിരുന്നില്ല. 10 ലാപ്പുകളെങ്കിലും ഇമ്രാന്‍ ഗ്രൗണ്ടിലൂടെ ഓടിയിരുന്നു. തുടര്‍ന്ന് മൂന്നു മണിക്കൂറോളം നെറ്റ്‌സില്‍ പരിശീലനവും അദ്ദേഹം നടത്തിയിരുന്നു. ടീമിലെ മറ്റു കളിക്കാരും ഇത് നിര്‍ബന്ധിതരാവുകയും ചെയ്തു. ടീമിന്റെ നിലവാരം ഉയര്‍ത്താനും ഇതു സഹായിച്ചതായി അക്തര്‍ വിശദമാക്കി.

മാച്ച് വിന്നര്‍മാരെ ഉണ്ടാക്കിയെടുക്കും

മാച്ച് വിന്നര്‍മാരെ ഉണ്ടാക്കിയെടുക്കും

ഇമ്രാന്‍ അത്ര തന്ത്രശാലിയായ ക്യാപ്റ്റനായിരുന്നില്ല. പക്ഷെ എങ്ങനെ മാച്ച് വിന്നര്‍മാരെ ഉണ്ടാക്കിയെടുക്കാമെന്നു അദ്ദേഹത്തിനു നന്നായറിയാമായിരുന്നു. ഇന്ത്യയും ഇപ്പോള്‍ ഇതു തന്നെയാണ് ചെയ്യുന്നത്. വളരെയധികം തീക്ഷ്ണതയോടെയാണ് കോലി കളിക്കുന്നത്. ടീമിലെ മറ്റു കളിക്കാര്‍ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്നു. കളിക്കളത്തിന് അകത്തും പുറത്തും താരങ്ങളുടെ പെരുമാറ്റം മികച്ചതാണെന്നു ഉറപ്പു വരുന്നതിനായി ശക്തമായ നിയമാണ് ഇന്ത്യക്കുള്ളതെന്നും അക്തര്‍ പറഞ്ഞു.നിര്‍ഭയമായ ക്രിക്കറ്റാണ് ഇപ്പോള്‍ ഇന്ത്യ കാഴ്ചവയ്ക്കുന്നത്. പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണമെന്നും സ്പീഡ് സ്റ്റാര്‍ ആവശ്യപ്പെട്ടു.

Story first published: Tuesday, December 24, 2019, 12:13 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+