Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന്‍ താരങ്ങളുടെ അശ്ലീല ആംഗ്യം വിവാദത്തില്‍

ഭുവനേശ്വര്‍: ആഹ്ലാദം എന്നു പറയുമ്പോള്‍ ഇങ്ങനെ ഉണ്ടാകുമോ. കളി കാര്യമായാല്‍ എന്തും സംഭവിക്കും, ഇവിടെയും കുറച്ചു കൂടി പോയി എന്നു തന്നെ പറയാം. ശനിയാഴ്ച നടന്ന ചാംപ്യന്‍സ് ട്രോഫി ഹോക്കി സെമിഫൈനലില്‍ ആഹ്ലാദ പ്രകടനമായിരുന്നു കൈവിട്ടു പോയത്. ഇത് ആഹ്ലാദം എന്നു പറഞ്ഞാല്‍ ശരിയാവില്ല, അഹങ്കാരം എന്നു തന്നെ വേണം പറയാന്‍.

വിജയം കരസ്ഥമാക്കിയ പാക്കിസ്ഥാന്‍ താരങ്ങള്‍ കളിക്കളത്തില്‍ ആടി തിമര്‍ത്തു. ഇതിനിടയില്‍ ചിലര്‍ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങളും കാണിച്ചു. തലക്കുനിച്ചു പോകുന്ന തരത്തിലായിരുന്നു ഇവരുടെ അശ്ലീല ചേഷ്ടകള്‍ അരങ്ങേറിയത്. പാക്ക് കളിക്കാരുടെ പെരുമാറ്റം കണ്ട് ഗാലറി പിന്നീട് നിശബ്ദമായി. കളിക്കാര്‍ ഷര്‍ട്ടുകള്‍ ഊരിയൊക്കെയായിരുന്നു ആഹ്ലാദം നടത്തിയത്.

pak

കളി കാര്യമായപ്പോള്‍ പാവം കോച്ച് ക്ഷമ പറയേണ്ട അവസ്ഥ വരെ എത്തി. കോച്ച് ക്ഷമാപണം നടത്തിയതു കൊണ്ട് ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ടൂര്‍ണമെന്റ് അധികൃതര്‍ അപ്പോള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കളി അവസാനിച്ചിട്ടില്ല, ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബാത്ര രംഗത്തു വന്നിരിക്കുകയാണ്.

ഇന്ത്യയെ അപമാനിച്ച് അങ്ങനെ പോകാമെന്ന് ആരും കരുതണ്ട. അധികൃതര്‍ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ പാക്കിസ്ഥാനുമായുള്ള മത്സരങ്ങളില്‍ നിന്നും പിന്മാറുമെന്നാണ് ബാത്ര വ്യക്തമാക്കിയത്.

Story first published: Sunday, December 14, 2014, 17:36 [IST]
Other articles published on Dec 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+