മുന്‍ ബൗളര്‍മാരില്‍ ആരാവും വെല്ലുവിളിയുയര്‍ത്തുക? തുറന്നു പറഞ്ഞ് വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. സാങ്കേതികത്തികവ് കൊണ്ടും കളിയോടുള്ള പാഷന്‍ കൊണ്ടും കോലി മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണന്നു കാണാം. ബാറ്റിങില്‍ ഇതിനകം പല സുപ്രധാന റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരിലാക്കിക്കഴിഞ്ഞു.
താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുന്നവതിനു മുമ്പ് തന്നെ വിരമിച്ച മുന്‍ ഇതിഹാസ ബൗളര്‍മാരില്‍ ആരെ നേരിടുകയാവും ഏറ്റവും വലിയ വെല്ലുവിളിയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കോലി. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അക്രം വെല്ലുവിളിയുയര്‍ത്തും
നിങ്ങളെ കുഴപ്പിക്കാന്‍ സാധ്യതയുള്ള മുന്‍ ബൗളര്‍ ആരാണെന്ന ചോദ്യത്തിനു വസീം അക്രമെന്നായിരുന്നു കോലിയുടെ മറുപടി. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസ പേസര്‍മാരുടെ നിരയിലാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അക്രമിന്റെ സ്ഥാനം.
വളരെ മികച്ച സ്വിങ് ബൗളറായിരുന്ന അദ്ദേഹം ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കുന്നതില്‍ അഗ്രഗണ്യനുമായിരുന്നു. അക്രമിന്റെ അളന്നുമുറിച്ചുള്ള യോര്‍ക്കറുകള്‍ അക്കാലത്തെ ബാറ്റ്‌സ്മാന്‍മാരുടെയെല്ലാം ഉറക്കം കെടുത്തുകയും ചെയ്തിരുന്നു. 20 വര്‍ഷം നീണ്ട സുവര്‍ണ കരിയറില്‍ 414 ടെസ്റ്റ് വിക്കറ്റുകളും 502 ഏകദിന വിക്കറ്റുകളും അക്രം വീഴ്ത്തിയിട്ടുണ്ട്.

ധോണിയെക്കുറിച്ച് കോലി
മുന്‍ നായകന്‍ എംഎസ് ധോണിയുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചുള്ള ചോദ്യത്തിനും കോലി മറുപടി നല്‍കി. ധോണിയെ രണ്ടു വാക്കില്‍ എങ്ങനെ വിശേഷിപ്പിക്കുമെന്നായിരുന്നു ചോദ്യം. വിശ്വാസം, ബഹുമാനം എന്നായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി.
ധോണിക്കു പിന്‍ഗാമിയായി നായകസ്ഥാനത്തേക്കു വന്ന കോലി ടീമിനെ മികച്ച രീതിയിലാണ് നയിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.

ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍
32കാരനായ കോലി നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം മുംബൈയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ജൂണ്‍ രണ്ടിന് ഇന്ത്യന്‍ സംഘം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കും. ജൂണ്‍ 18ന് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് കോലിപ്പട ആദ്യം കളിക്കുക. ന്യൂസിലാന്‍ഡാണ് സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍. മിന്നുന്ന പ്രകടനം നടത്തിയാണ് ഇന്ത്യ ഫൈനലിലേക്കു യോഗ്യത കരസ്ഥമാക്കിയത്. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ പ്രവേശനം.
കിവീസിനെതിരായ ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഇതിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഇംഗ്ലണ്ടില്‍ നിന്നും യുഎഇയിലേക്കു തിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications