കോലിയുടെ കളി തന്നോടു നടക്കില്ല!! കട്ടും പുള്ളും കളിക്കാമെന്ന് സ്വപ്‌നം കാണേണ്ട- അക്തര്‍
കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലി മുന്‍ ഇതിഹാസ ബൗളര്‍മാര്‍ക്കെതിരേ കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായി പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. സഞ്ജയ് മഞ്ജരേക്കറുമായുള്ള ലൈവ് വീഡിയോയിയില്‍ സംസാരിക്കുകയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ്.
വസീം അക്രം, വഖാര്‍ യൂനിസ്, ഷെയ്ന്‍ വോണ്‍ തുടങ്ങിയ മുന്‍ ഇതിഹാസ ബൗളര്‍മാരെ കോലി എങ്ങനെ നേരിടുമെന്ന് കാണാന്‍ തനിക്കു ആഗ്രഹമുണ്ടെന്നു അക്തര്‍ വെളിപ്പെടുത്തി. കോലിയെക്കുറിച്ച് തനിക്കു തികഞ്ഞ മതിപ്പാണുള്ളതെന്നും 44കാരനായ മുന്‍ പേസര്‍ വ്യക്തമാക്കി.

ഒരുമിച്ച് കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ കോലിയും താനും വളരെ അടുത്ത സുഹൃത്തുക്കളായി മാറുമായിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. താനും കോലിയും പഞ്ചാബികളാണ്. മാത്രമല്ല, രണ്ടു പേരും സമാനമായ പ്രകൃതമുള്ളവരാണെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് അഭിപ്രായപ്പെട്ടു.
ഹൃദയം കൊണ്ട് കളിക്കുന്ന ക്രിക്കറ്ററാണ് കോലി. പ്രായം കൊണ്ട് ജൂനിയറാണെങ്കിലും അദ്ദേഹത്തെ താന്‍ ബഹുമാനിക്കുന്നതായും അക്തര്‍ വ്യക്തമാക്കി.

കോലിയും താനും തമ്മില്‍ പല കാര്യങ്ങളിലും സാമ്യതകളുണ്ടെങ്കിലും കളിക്കളത്തില്‍ ഏറ്റവും മികച്ച ശത്രുക്കളായി തങ്ങള്‍ മാറുമായിരുന്നുവെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി.
കളിക്കളത്തിന് പുറത്ത് കോലിയും താനും വളരെ നല്ല സുഹൃത്തക്കളായി മാറുമെന്നുറപ്പാണ്. എന്നാല്‍ കളിക്കളത്തിലെത്തിയാല്‍ ഇതു നേരെ തിരിച്ചാവും. തന്റെ ഏറ്റവും വലിയ ശത്രു അദ്ദേഹം തന്നെ ആയിരിക്കുമെന്നും അക്തര്‍ പറഞ്ഞു.

ഒരേ കാലത്തായിരുന്നു കളിച്ചിരുന്നതെങ്കില്‍ തനിക്കെതിരേ കോലിക്കു ബാറ്റിങ് വളരെ കടുപ്പമായി മാറുമായിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. കോലിയെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. മറ്റു ബൗളര്‍മാര്‍ക്കെതിരേ നിങ്ങള്‍ കട്ട് ഷോട്ടും പുള്‍ ഷോട്ടുമെല്ലാം അനായാസം കളിക്കുന്നുണ്ടാവാം. പക്ഷെ താനായിരുന്നു ബൗളറെങ്കില്‍ ഈ ഷോട്ടുകളൊന്നും കളിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കു പ്രതീക്ഷ വേണ്ടെന്നു അക്തര്‍ മുന്നറിയിപ്പ് നല്‍കി.
കോലിയുമായി കളിക്കളത്തില്‍ കൊമ്പുകോര്‍ത്തിട്ടു കാര്യമില്ല. അത് അദ്ദേഹത്തെ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിക്കുകയാണ് ചെയ്യുക. ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ കോലിയുടെ ഏകാഗ്രത നശിപ്പിക്കാനായിരിക്കും താന്‍ ശ്രമിക്കുക. തന്റെ വേഗം ആയുധമാക്കി കോലിയെ ആക്രമിക്കും. പുള്‍, കട്ട് ഷോട്ടുകള്‍ കളിക്കാന്‍ കോലിയെ പ്രേരിപ്പിക്കുകയായിരിക്കും ചെയ്യുക. അദ്ദേഹം ഈ രണ്ടു ഷോട്ടുകളും അത്ര നന്നായി കളിക്കുന്ന ബാറ്റ്‌സുമാനുമല്ലെന്നുംഅക്തര്‍ കൂട്ടിച്ചേര്‍ത്തു.പാകിസ്താനു വേണ്ടി 46 ടെസ്റ്റുകളില്‍ നിന്നും 178ഉം 163 ഏകദിനങ്ങളില്‍ നിന്നും 247ഉം 15 ടി20കളില്‍ നിന്നും 19ഉും വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 2011ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോടു അക്തര്‍ വിടചൊല്ലിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications