പാക് ക്രിക്കറ്റ് താരം യുനിസ് ഖാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യുനിസ് ഖാന്‍ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. അബുദാബിയില്‍ ഇംഗ്ലണ്ടനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഏകദിന കരിയറിന് തിരശ്ശീലയിടാനാണ് മുപ്പത്തിയേഴുകാരനായ യുനിസ് ഖാന്റെ തീരുമാനം. മത്സരത്തിനു മുന്‍പ് നടന്ന പത്രസമ്മേളനത്തിലാണ് യുനിസ് ഖാന്‍ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
പാക് ക്രിക്കറ്റിലെ പ്രതിഭാധനനായ ക്രിക്കറ്റര്‍മാരിലൊരാളായ യുനിസ് ഖാന്‍ തന്റെ 15 വര്‍ഷം നീണ്ട കരിയറിനിടെ 264 ഏകദിന മത്സരങ്ങളില്‍ രാജ്യത്തിനുവേണ്ടി പാഡണിഞ്ഞു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പാക് ബാറ്റ്‌സ്മാന്‍മാരില്‍ ആറാംസ്ഥാനമാണ് യുനിസ് ഖാനുള്ളത്. 7240 റണ്‍സ് ആണ് യുനിസ് ഖാന്റെ ഏകദിനത്തിലെ റണ്‍ സമ്പാദ്യം.

7 സെഞ്ച്വറികളും 48 അര്‍ധസെഞ്ച്വറികളും നേടിയ താരത്തിന്റെ ആവറേജ് 31.34 ആണ്. 2008നുശേഷം ഒരു സെഞ്ച്വറി മാത്രമാണ് യുനിസിന് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു സെഞ്ച്വറി. തന്റെ വീട്ടുകാരോടും സുഹൃത്തുക്കളോടും ആലോചിച്ച ശേഷമാണ് വിരമിക്കല്‍ തീരുമാനത്തിലെത്തിയതെന്ന് യുനിസ് പറഞ്ഞു.
രാജ്യത്തിനുവേണ്ടി ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും 15 വര്‍ഷത്തെ കരിയറിനിടയില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2005-06 ലും 2009ലും പാക്കിസ്ഥാന്റെ ക്യാപ്റ്റനായിരുന്നു യുനിസ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications