For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കൊപ്പം പേരു ചേര്‍ത്ത് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്

കറാച്ചി: റെക്കോര്‍ഡ് പുസ്തകത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കൊപ്പം പേരു ചേര്‍ത്ത് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. കറാച്ചിയില്‍ ബുധനാഴ്ച്ച നടന്ന മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക് പടയെ നയിച്ച സര്‍ഫ്രാസ്, 50 ഏകദിനങ്ങളില്‍ നായക തൊപ്പിയണിഞ്ഞ ചരിത്രത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി. ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണിയാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്.

പാക് നായകൻ

2007 മുതല്‍ 2018 വരെ ഇന്ത്യയുടെ ഏകദിന നായകനായിരുന്നു മഹേന്ദ്ര സിങ് ധോണി. ഇക്കാലയളവില്‍ 200 ഏകദിനങ്ങള്‍ ധോണിക്ക് കീഴില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. മറുഭാഗത്ത് അന്‍പത് ഏകദിനങ്ങളാണ് സര്‍ഫ്രാസിന് കീഴില്‍ പാക്കിസ്ഥാന്‍ കളിച്ചിരിക്കുന്നത്.

ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ പത്തു പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് ജയം പാക്കിസ്ഥാന്‍ പിടിച്ചെടുക്കുകയുണ്ടായി. ശ്രീലങ്ക ഉയര്‍ത്തിയ 297 വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് പാക്കിസ്ഥാന്‍ നടന്നു കയറിയത്.

ശ്രീലങ്കൻ പോരാട്ടം

ഓപ്പണര്‍മാരായ ഫാക്കര്‍ സമാനും ആബിദ് അലിയും നിറഞ്ഞാടിയപ്പോള്‍ പാക്കിസ്ഥാന്‍ തുടക്കത്തിലെ വിജയം മണത്തു. ഒന്നാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടു ഇരുവരും പടുത്തുയര്‍ത്തി. ബാബര്‍ അസം, ഹാരിസ് സെഹൈല്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരും പ്രകടനം മോശമാക്കിയില്ല. നേരത്തെ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക, ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് വലിയ സ്‌കോര്‍ കണ്ടെത്തിയത്.

പാക്കിസ്ഥാന് ജയം

അവസാന ഘട്ടത്തില്‍ ദസുന്‍ ശനക നടത്തിയ ബാറ്റിങ് വെടിക്കെട്ട് ലങ്കന്‍ സ്‌കോര്‍ 290 കടത്തി. നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിനാണ് ശ്രീലങ്ക 297 റണ്‍സ് കുറിച്ചത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഇഫ്തിഖര്‍ അഹമ്മദ് ഒഴികെ പാക് നിരയില്‍ ബാക്കിയെല്ലാവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയിട്ടുണ്ട്.

സർഫ്രാസ് അഹമ്മദ്

നേരത്തെ 2019 ഇംഗ്ലണ്ട് ലോകകപ്പില്‍ ടീം നടത്തിയ നിരാശജനകമായ പ്രകനടത്തില്‍ സര്‍ഫ്രാസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ഫ്രാസിന് നായക സ്ഥാനം നഷ്ടപ്പെടുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയത്. എന്നാല്‍ പരിശീലകന്‍ മിക്കി ആര്‍തറെ മാത്രം മാറ്റിയെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. സര്‍ഫ്രാസിനെ പാക് നായകനായി ഇവര്‍ നിലനിര്‍ത്തി.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഒരേയൊരു ഹിറ്റ്മാന്‍... ഓപ്പണറായി അപൂര്‍വ്വ റെക്കോര്‍ഡ്, സച്ചിന് പോലുമില്ല

പൊൻതൂവൽ

നിലവില്‍ മുന്‍ പാക് താരം മിസ്ബാ ഉള്‍ ഹഖാണ് പാക്കിസ്ഥാന്റെ പരിശീലകന്‍. സര്‍ഫ്രാസിനെ നായകനാക്കി നിലനിര്‍ത്താന്‍ മിസ്ബ ഇടപെട്ടിരുന്നു. 2017 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ കിരീടം ചൂടിയതാണ് സര്‍ഫ്രാസിന്റെ കരിയറിലെ പൊന്‍തൂവല്‍.

Story first published: Thursday, October 3, 2019, 11:34 [IST]
Other articles published on Oct 3, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+