ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഒരേയൊരു ഹിറ്റ്മാന്‍... ഓപ്പണറായി അപൂര്‍വ്വ റെക്കോര്‍ഡ്, സച്ചിന് പോലുമില്ല
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി കണ്ടെത്തിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുതിയ റെക്കോര്‍ഡാണ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. കളിയുടെ ആദ്യ തന്നെ ഹിറ്റ്മാന്‍ സെഞ്ച്വറിയോടെ ഓപ്പണിങില്‍ തുടക്കം ഗംഭീരമാക്കിയിരുന്നു.
ഇന്ത്യയുടെ മറ്റൊരു ഓപ്പണര്‍ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡാണ് രോഹിത് തന്റെ പേരിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പോലും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി
ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരിലേക്കു മാറ്റിയത്. നേരത്തേ ടി20യിലും ഏകദിനത്തിലും അദ്ദേഹം മൂന്നക്കം കടന്നിട്ടുണ്ട്.
രോഹിത് ടെസ്റ്റില്‍ നേരത്തേ മൂന്നു സെഞ്ച്വറികള്‍ നേടിയിരുന്നെങ്കിലും അവയിലെല്ലാം അദ്ദേഹം മധ്യനിരയിലാണ് കളിച്ചത്.

എട്ടാമത്തെ താരം
ലോക ക്രിക്കറ്റില്‍ ഏകദിനം, ടെസ്റ്റ്, ടി20 എന്നിവയില്‍ സെഞ്ച്വറി നേടിയിട്ടുള്ള എട്ടാമത്തെ ബാറ്റ്‌സ്മാനാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം, ന്യൂസിലാന്‍ഡിന്റെ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍, പാകിസ്താന്റെ അഹമ്മദ് ഷഹ്‌സാദ്, ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍, ബംഗ്ലാദേശിന്റെ തമീം ഇഖ്ബാല്‍ എന്നിവരാണ് നേരത്തേ ഈ ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത്.

വിമര്‍ശകര്‍ക്കു മറുപടി
ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി കളിച്ച് മികച്ച പ്രകടനം നടത്താനുള്ള ക്ഷമ രോഹിത്തിന് ഇല്ലെന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിക്കു മുമ്പ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്. ഇവര്‍ക്കു ശക്തമായ മറുപടി ബാറ്റ് കൊണ്ട് ഹിറ്റ്മാന്‍ നല്‍കുകയായിരുന്നു. പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് തന്റെ തനതുശൈലിയില്‍ ആക്രമിച്ചു കളിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications