ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് പുതുയുഗാരംഭം.. 'പെയ്ന്‍' തീര്‍ക്കാന്‍ ടിം പെയ്ന്‍, ലിയോണ്‍ തിരിച്ചെത്തി
മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ സംഭവത്തെ തുടര്‍ന്നു ലോക ക്രിക്കറ്റിനു മുന്നില്‍ നാണം കെട്ട ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെയാണ് ഓസീസ് ടീം മടങ്ങിവരവിനൊരുങ്ങുന്നത്. അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കും ട്വന്റി20 മല്‍സരങ്ങള്‍ക്കുമുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. ടിം പെയ്‌നാണ് കംഗാരുപ്പടയുടെ പുതിയ ഏകദിന ക്യാപ്റ്റന്‍. വെടിക്കെട്ട് താരം ആരോണ്‍ ഫിഞ്ച് ടീമിന്റെ വൈസ് ക്യാപ്റ്റനാവും.

നീണ്ട ഇടവേളയ്ക്കു ശേഷം സ്പിന്നര്‍ നതാന്‍ ലിയോണ്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2016നു ശേഷം ഇതാദ്യമായാണ് ലിയോണ്‍ ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത്. പ്രധാന ബൗളര്‍മാരായ മിച്ചെല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും പരിക്കിന്റെ പിടിയിലായതിനാല്‍ ലിയോണായിരിക്കും ഇംഗ്ലണ്ടിനെതിരേ ടീമിന്റെ തുറുപ്പുചീട്ട്.
അതേസമയം, ട്വന്റി20 മല്‍സരങ്ങള്‍ക്കുള്ള ടീമിനെ നയിക്കുന്നത് ഫിഞ്ചാണ്. ഡാര്‍സി ഷോര്‍ട്ട്, അലെക്‌സ് കറെ എന്നിവരാണ് ഏകദിന ടീമിലെ പുതുമുഖങ്ങള്‍. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം സിംബാബ്‌വെയ്‌ക്കെതിരേ നടക്കുന്ന ട്വന്റി20 മല്‍സരങ്ങള്‍ക്കുള്ള 14 അംഗ ഓസീസ് ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജാക്ക് വില്‍ഡല്‍മ്യുത്ത്, മിച്ചെല്‍ സ്വെപ്‌സണ്‍ എന്നിവര്‍ ആദ്യമായി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബിഗ് ബാഷ് ട്വന്റി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ നിക്ക് മാഡിസണും ടീമിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications