ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായി സൂപ്പര്‍കോച്ച് പാഡി അപ്ടണ്

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ ജയങ്ങള്‍ നല്‍കിയ സൂപ്പര്‍കോച്ച് പാഡി അപ്ടണ്‍ വീണ്ടുമെത്തുന്നു. പുതിയ സീസണ് മുന്നോടിയായി അപ്ടണെ വീണ്ടും നിയമിച്ചതായി ടീം മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ സീസണില്‍ ഉപദേഷ്ടാവും പരിശീലകനുമൊക്കെയായിരുന്ന ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണിന് ഇത്തവണ ബ്രാന്‍ഡ് അംബാസഡര്‍ എന്ന ചുമതലയാണുള്ളത്.
ധോണിയുടെ അമ്പത് റണ്‍സ് കൊണ്ട് ഒരു ഗുണവുമുണ്ടായില്ല; രൂക്ഷ വിമര്‍ശനവുമായി അഗാര്‍ക്കര്‍
അപ്ടണ്‍ മുഖ്യ പരിശീലകനായി എത്തുമ്പോള്‍ അമോല്‍ മജുംദാര്‍ ബാറ്റിങ് പരിശീലകനായും, സായ് രാജ് ബഹുതുലെ സ്പിന്‍ ബൗളിംഗ് കോച്ചായും സ്റ്റെഫാന്‍ ജോണ്‍സ് ഫാസ്റ്റ് ബൗളിങ് പരിശീലകനായും തുടരും. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന രാജസ്ഥാന്‍ ഇക്കുറി ചാമ്പ്യന്മാരാകാനുള്ള തയ്യാറെടുപ്പോടെയാണ് ഐപിഎല്ലിന് ഒരുങ്ങുന്നത്.

അപ്ടണ്‍ 2013 മുതല്‍ 2015വരെ രാജസ്ഥാന്റെ പരിശീലകനായിരുന്നു. 2013ലെ ചാമ്പ്യന്‍സ് ലീഗില്‍ രാജസ്ഥാന്‍ ഫൈനലിലുമെത്തി. ഹോം മത്സരങ്ങളില്‍ രാജസ്ഥാന്‍ 13 എണ്ണത്തില്‍ തുടര്‍ച്ചയായ വിജയം നേടിയതും അപ്ടണ് കീഴിലായിരുന്നു. അപ്ടണ്‍ പിന്നീട് ദില്ലി ടീമിലേക്ക് മാറുകയായിരുന്നു. ഇന്ത്യ 2011ല്‍ ലോകകപ്പ് നേടിയപ്പോള്‍ ഇദ്ദേഹം ആയിരുന്നു മെന്റല്‍ കണ്ടീഷനിങ് പരിശീലകന്‍.
2011 മുതല്‍ 2014വരെ സൗത്ത് ആഫ്രിക്കയുടെ പെര്‍ഫോര്‍മന്‍സ് ഡയറക്ടര്‍ കൂടിയായിരുന്നു അപ്ടണ്‍. ഈ കാലയളവിലാണ് അവര്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ലോകത്തെ ഒന്നാം നമ്പറായത്. ടി20യില്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ ക്ലബ്ബുകളുടെ പരിശീലകനായ പരിചയവും അദ്ദേഹത്തിനുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ബിഗ് ബാഷ് ലീഗിലുമെല്ലാം സൗത്താഫ്രിക്കക്കാരനായ അപ്ടണിന്റെ സാന്നിധ്യമുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications