Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണറെ കണ്ട് കാണികള്‍ ഞെട്ടി, സാക്ഷാല്‍ ഉമേഷ് യാദവ്!! അതും ടി20യില്‍... തുടക്കം ബൗണ്ടറിയോടെ

ഇന്‍ഡോര്‍: ഇന്ത്യയുടെ മുന്‍ പേസര്‍ ഉമേഷ് യാദവിനെ ഓപ്പണിങ് ബാറ്റ്‌സ്മാനായി ഇറക്കി വിദര്‍ഭ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മോശം ഫോമിനെത്തുടര്‍ന്നു ദേശീയ ടീമില്‍ പോലും സ്ഥാനം നഷ്ടമായ താരമാണ് അദ്ദേഹം. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലാണ് ഉമേഷിനെ വച്ച് ഇങ്ങനെയൊരു ചൂതാട്ടത്തിന് രഞ്ജി ട്രോഫി ജേതാക്കള്‍ കൂടിയായ വിദര്‍ഭ മുതിര്‍ന്നത്.

ബാറ്റ്‌സ്മാന്‍മാരുടെ കളിയായ ടി20യില്‍ ഇതാദ്യമാല്ല വാലറ്റക്കാരെ ഓപ്പണിങില്‍ പരീക്ഷിക്കുന്നത്. സുനില്‍ നരെയ്ന്‍, ഡേവിഡ് വില്ലി എന്നിവരെല്ലാം നേരത്തേ ഓപ്പണിങില്‍ ഇറങ്ങിയിട്ടുണ്ട്. നരെയ്‌നാവട്ടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഓപ്പണറായി കളിച്ച് മികച്ച പ്രകടനങ്ങളും നടത്തിയിരുന്നു. ഇതാവാം ഉമേഷിനെയും ഓപ്പണിങില്‍ ഇറക്കാന്‍ വിദര്‍ഭയ്ക്കു പ്രചോദനമായത്.

ഇറങ്ങിയത് കര്‍ണാടകയ്‌ക്കെതിരേ

ഇറങ്ങിയത് കര്‍ണാടകയ്‌ക്കെതിരേ

കര്‍ണാടകയ്‌ക്കെതിരായ സൂപ്പര്‍ ലീഗിലെ ഗ്രൂപ്പ് ബി മല്‍സരത്തിലാണ് വിദര്‍ഭയ്ക്കു വേണ്ടി ഉമേഷ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. അതര്‍വ ടെയ്ഡായിരുന്നു താരത്തിന്റെ ഓപ്പണിങ് പങ്കാളി.
നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയുമായാണ് ഉമേഷ് തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരം പുറത്താവുകയും ചെയ്തു. വിനയ് കുമാറിന്റെ ബൗളിങില്‍ ഉമേഷിനെ കൗശിക്ക് പിടികൂടുകയായിരുന്നു.

ഉമേഷിന്റെ കരിയറില്‍ ഇതാദ്യം

ഉമേഷിന്റെ കരിയറില്‍ ഇതാദ്യം

മികച്ച സ്വിങ്‌ ബൗളറെന്ന നിലയില്‍ ശ്രദ്ധേയനായ ഉമേഷ് കരിയറിലാദ്യമായാണ് ഒരു മല്‍സരത്തില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായി ഇറങ്ങിയത്. ബാറ്റിങില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍പ്പോലും ഇതുവരെ അദ്ദേഹം പരീക്ഷിക്കപ്പെട്ടിട്ടില്ല.
ഉമേഷില്‍ നിന്നും അതിവേഗ തുടക്കം ടീമിന് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് വിദര്‍ഭ ഈ പരീക്ഷണത്തിന് മുതിര്‍ന്നത്. എന്നാല്‍ ഇന്നിങ്‌സിലെ നാലാം പന്തില്‍ തന്നെ വെറും നാലു റണ്‍സിന് ഉമേഷ് പുറത്താതോടെ വിദര്‍ഭയുടെ നീക്കം പാളുകയും ചെയ്തു.

വിദര്‍ഭയ്ക്കു തോല്‍വി

വിദര്‍ഭയ്ക്കു തോല്‍വി

ഉമേഷിനെ വച്ച് നടത്തിയ പരീക്ഷണം ഫ്‌ളോപ്പാവുക മാത്രമല്ല മല്‍സരത്തില്‍ കര്‍ണാടകയോട് വിദര്‍ഭ തോല്‍ക്കുകയും ചെയ്തു. ആറു വിക്കറ്റിനാണ് കര്‍ണാടക ജയിച്ചു കയറിയത്. ഇതോടെ കര്‍ണാടക ഫൈനലിലും ഇടംനേടി. മഹാരാഷ്ട്രയാണ് ഫൈനലില്‍ കര്‍ണാടകയുടെ എതിരാളി.
ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 138 റണ്‍സാണ് നേടിയത്. അപൂര്‍വ്വ വംഖാഡെയാണ് (56) ടീമിന്റെ ടോപ്‌സ്‌കോറര്‍. മറുപടിയില്‍ നാലു പന്തും ആറു വിക്കറ്റും ശേഷിക്കെ കര്‍ണാടക ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ 49 റണ്‍സുമായി പുറത്താവാതെ നിന്നു.

Story first published: Wednesday, March 13, 2019, 14:43 [IST]
Other articles published on Mar 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+