Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടീം ഇന്ത്യക്കൊപ്പം ഉമേഷ് യാദവും, പിങ്ക് ബോള്‍ ടെസ്റ്റില്‍ നറുക്കുവീഴുമോ?

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തി. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചതോടെയാണ് ഉമേഷ് വീണ്ടും ദേശീയ ടീമിന്റെ ഭാഗമായത്. ഇതോടെ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

1

21ന് ഞായറാഴ്ച അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു ഉമേഷ് ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനായത്. ഇതില്‍ വിജയിച്ചതോടെ അദ്ദേഹത്തെ ശേഷിച്ച മല്‍സരങ്ങള്‍ക്കുള്ള ടീമിലുള്‍പ്പെടുത്തിതായും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആദ്യം പ്രഖ്യാപിച്ച ടീമിലുണ്ടായിരുന്ന ശര്‍ദ്ദുല്‍ താക്കൂറിനെ വിജയ് ഹസാരെ ട്രോഫിക്കായി ഇന്ത്യ വിട്ടുകൊടുത്തിരുന്നു. പകരക്കാരനായാണ് ഉമേഷ് ടീമിലേക്കു വന്നിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയുടെ താരമാണ് താക്കൂര്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു ഉമേഷിന്റെ കാല്‍പേശിക്കു പരിക്കേറ്റത്. തുടര്‍ന്നു അദ്ദേഹം പരമ്പരയില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരേ നാളെയാരംഭിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ മൂന്നു പേസര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഉമേഷിനും നറുക്കവീണേക്കും. 2019ല്‍ ബംഗ്ലാദേശിനെതിേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം ഉമേഷും മിന്നിയിരുന്നു.

2

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇപ്പോള്‍ 1-1ന് ഒപ്പമാണ്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വന്‍ മാര്‍ജിനില്‍ ജയിച്ചപ്പോള്‍ ഇതേ വേദിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അതിനേക്കാള്‍ വലിയ വിജയവുമായി തിരിച്ചടിക്കുകയായിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യക്കു 2-1നെങ്കിലും ജയിച്ചേ തീരൂ. എന്നാല്‍ ഇനിയുള്ള രണ്ടു ടെസ്റ്റുകളിലും ജയിച്ച് 3-1ന് പരമ്പര കൈക്കലാക്കിയാല്‍ ഇംഗ്ലണ്ട് ഫൈനലിലേക്കു മുന്നേറും.

അവസാനത്തെ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍ , കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍ണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Story first published: Tuesday, February 23, 2021, 11:43 [IST]
Other articles published on Feb 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+