Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വീഴ്ത്താന്‍ ഓസ്‌ട്രേലിയ 'പിങ്ക്' കെണിയൊരുക്കണം... നിര്‍ദേശം മിച്ചെല്‍ സ്റ്റാര്‍ക്കിന്റേത്

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വര്‍മവസാനം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താനിരിക്കെ നിര്‍ദേശവുമായി ഓസീസിന്റെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. നാലു ടെസ്റ്റുകളുടെ പരമ്പരയാണ് ഓസ്‌ട്രേലിയയില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയില്‍ പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് ഉള്‍പ്പെടുത്തണമെന്നാണ് സ്റ്റാര്‍ക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ക്രിക്കറ്റ് മല്‍സരങ്ങളെല്ലാം നിര്‍ത്തി വച്ചിരിക്കുകയാണെങ്കിലും ഇന്ത്യയുടെ ഓസീസ് പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പര എല്ലായ്‌പ്പോഴും ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിക്കുന്നതാണെന്നു സ്റ്റാര്‍ക്ക് ചൂണ്ടിക്കാട്ടി. ആരാധകരും ഏറെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. മറ്റു മല്‍സരങ്ങളേക്കാള്‍ വ്യത്യസ്തമാണ് ഇന്ത്യ- ഓസീസ് പോര്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന രണ്ടു ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണിതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ട വീഡിയോയില്‍ സ്റ്റാര്‍ക്ക് പറഞ്ഞു.

ഇന്ത്യ അവരുടെ നാട്ടില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചു കഴിഞ്ഞു. എന്നാല്‍ വിദേശത്ത് അവര്‍ ഇനിയും പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചിട്ടില്ല. സ്വന്തം നാട്ടില്‍ കളിച്ച പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു മികച്ച റെക്കോര്‍ഡാണുള്ളത്. ഇന്ത്യക്കെതിരേ നാട്ടില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ സാധിക്കുകയാണെങ്കില്‍ അതു നല്ല അനുഭവമായിരിക്കും. ഇന്ത്യയും ഇവിടെ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ തയ്യാറാണെന്നാണ് അറിയാന്‍ സാധിച്ചതെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

2

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഈ വര്‍ഷത്തെ പര്യടനത്തില്‍ ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഉണ്ടായേക്കുമെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. 2018-19നു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ഓസീസ് പര്യടനമായിരിക്കും ഈ വര്‍ഷത്തേത്. അന്ന് ഓസീസിനെതിരേ അവരുടെ നാട്ടില്‍ കന്നി ടെസ്റ്റ് പരമ്പര കൈക്കലാക്കി വിരാട് കോലിയും സംഘവും ചരിത്രം കുറിച്ചിരുന്നു.

Story first published: Tuesday, May 26, 2020, 12:23 [IST]
Other articles published on May 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+