Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: തുടരെ മൂന്നാം തവണയും ഉനാട്കട്ട് രാജസ്ഥാനൊപ്പം... പുതിയ റെക്കോര്‍ഡ്, മറ്റൊരു താരത്തിനുമില്ല

Jaydev Unadkat Sold To Rajasthan Royals for Rs 3 crore | Oneindia Malayaam

കൊല്‍ക്കത്ത: ഐപിഎല്‍ ലേലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പേസര്‍ ജയദേവ് ഉനാട്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിരുന്നു. കഴിഞ്ഞ മൂന്നു ലേലത്തിലും ഉനാട്കട്ട് വില്‍പ്പനയ്ക്കുണ്ടായിരുന്നു. മൂന്നു തവണയും പേസര്‍ രാജസ്ഥാനില്‍ തന്നെയെത്തുകയായിരുന്നു. മൂന്നു കോടി രൂപയ്ക്കാണ് ഉനാട്കട്ടിനെ ഇത്തവണ രാജസ്ഥാന്‍ സ്വന്തമാക്കിയത്.

unadkat

2018്‌ലെ ലേലത്തിലാണ് ഉനാട്കട്ടിനെ രാജസ്ഥാന്‍ ആദ്യം വാങ്ങിയത്. അന്നു 11.5 കോടി രൂപ പേസര്‍ക്കു വേണ്ടി രാജസ്ഥാന്‍ ചെലവിടുകയായിരുന്നു. സീസണിനു ശേഷം താരത്തെ അവര്‍ ഒഴിവാക്കി. തുടര്‍ന്നു കഴിഞ്ഞ ലേലത്തില്‍ 8.4 കോടി രൂപയ്ക്കു ഉനാട്കട്ടിനെ രാജസ്ഥാന്‍ തിരികെ ടീമിലേക്കു കൊണ്ടു വന്നു. 2019ലെ സീസണിനു ശേഷം വീണ്ടും ഉനാടകട്ടിനെ ഒഴിവാക്കിയ രാജസ്ഥാന്‍ ഇത്തവണ ലേലത്തില്‍ ഒരിക്കല്‍ക്കൂടി സ്വന്തമാക്കുകയായിരുന്നു.

ഐപിഎല്ലിന്റെ ലേലത്തില്‍ ഒമ്പതാം തവണയാണ് ഉനാട്കട്ടിനെ ഒരു ഫ്രാഞ്ചൈസി വാങ്ങിയത്. ഇതു പുതിയ റെക്കോര്‍ഡ് കൂടിയാണ്. ലേലത്തിന്റെ ചരിത്രത്തില്‍ മറ്റൊരു കളിക്കാരനെയും ഇത്രയുമധികം തവണ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയിട്ടില്ല. 28 കാരനായ ഉനാട്കട്ട് കഴിഞ്ഞ സീസണില്‍ 11 മല്‍സരങ്ങളിലാണ് രാജസ്ഥാനു വേണ്ടി പന്തെറിഞ്ഞത്. ഇവയില്‍ നിന്നും 10 വിക്കറ്റുകള്‍ മാത്രമേ ഇടംകൈയന്‍ പേസര്‍ക്കു വീഴ്ത്താനായുള്ളൂ. ഐപിഎല്ലില്‍ ഇതുവരെ 73 മല്‍സരങ്ങള്‍ കളിച്ച ഉനാട്കട്ടിന്റെ സമ്പാദ്യം 77 വിക്കറ്റുകളാണ്.

Story first published: Friday, December 20, 2019, 11:00 [IST]
Other articles published on Dec 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+