Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയുടെ ഫേവറിറ്റ്... ഇതാണ് മുംബൈയുടെ ഡ്രീം ഇലവന്‍, രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി സച്ചിന്‍

ബുംറയുടെ മുംബൈ ഡ്രീം ഇലവന്‍ ഇങ്ങനെ

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു നാലാം കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ. ഫൈനലിലുള്‍പ്പെടെ ബുംറയുടെ നിര്‍ണായക സ്‌പെല്ലുകള്‍ മുംബൈയുടെ വിജയങ്ങളില്‍ നിര്‍ണായകമായി മാറിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ബുംറയെന്ന മികച്ച പേസറെ സമ്മാനിച്ച ടീം കൂടിയാണ് മുംബൈ.

ഈ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വിക്കറ്റ് കൊയ്ത്തിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ബുംറയുടെ ഇക്കോണമി റേറ്റായിരുന്നു. തന്റെ ഡ്രീം മുംബൈ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബുംറ. മൂന്നു വിദേശ താരങ്ങളെ മാത്രമേ തന്റെ ഓള്‍ടൈം ഇലവനില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുള്ളൂ.

സച്ചിനും രോഹിത്തും ഓപ്പണര്‍മാര്‍

സച്ചിനും രോഹിത്തും ഓപ്പണര്‍മാര്‍

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ബുംറ തന്റെ ഡ്രീം ടീമിന്റെ ഓപ്പണറായി തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈക്കു വേണ്ടി വളരെ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളാണ് ഇരുവരും.
ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അമ്പാട്ടി റായുഡുവിനെയാണ് ബുംറ തന്റെ ടീമിലെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ കൊല്‍ക്കത്തയുടെ നായകന്‍ കൂടിയായ ദിനേഷ് കാര്‍ത്തികാണ്.

ഹര്‍ദിക്കും ക്രുനാലും

ഹര്‍ദിക്കും ക്രുനാലും

സഹോദരന്‍മാരും ഓള്‍റൗണ്ടര്‍മാരുമായ ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കും ബുംറയുടെ ഡ്രീം ഇലവനില്‍ ഇടമുണ്ട്. കിരോണ്‍ പൊള്ളാര്‍ഡാണ് മറ്റൊരു ഓള്‍റൗണ്ടര്‍.
ബൗളിങിലേക്ക് വരികയാണെങ്കില്‍ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമുള്ള വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ബുംറയുടെ ടീമിലുണ്ട്. 10 വര്‍ഷം മുംബൈയ്ക്കായി കളിച്ച ശേഷമാണ് ഭാജി സിഎസ്‌കെയിലേക്കു ചേക്കേറിയത്. ലങ്കന്‍ ഇതിഹാസം ലസിത് മലിങ്കയെക്കൂടാതെ മുന്‍ ഓസീസ് ഇതിഹാസം മിച്ചെല്‍ ജോണ്‍സനും ബുംറയും പേസ് വിഭാഗം കൈകാര്യം ചെയ്യും.

ബുംറയുടെ ഡ്രീം ഇലവന്‍

ബുംറയുടെ ഡ്രീം ഇലവന്‍

രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്, ലസിത് മലിങ്ക, മിച്ചെല്‍ ജോണ്‍സന്‍, ജസ്പ്രീത് ബുംറ

Story first published: Thursday, May 16, 2019, 16:20 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+