Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രോഹിത്തിനെ എങ്ങനെ തുടക്കത്തില്‍ പുറത്താക്കാം? കോലിക്കു മുന്നില്‍ മൂന്നു വഴികള്‍

ഐപിഎല്ലിന്റെ 14ാം സീസണിലെ ഉദ്ഘാടന മല്‍സരം രാത്രി നടക്കാനിരിക്കുന്നകയാണ്. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് കന്നിയങ്കം. കിരീട ഫേവറിറ്റുകളായ മുംബൈയെ ഞെട്ടിച്ചുകൊണ്ട് തുടങ്ങാന്‍ ആര്‍സിബിക്കു കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരുപിടി മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം മുംബൈ ടീമിലുണ്ട്. അതുകൊണ്ടു തന്നെ അവരെ വീഴ്ത്താന്‍ ആര്‍സിബിക്കു പതിനെട്ട് അടവും പയറ്റേണ്ടിവരും.

മുംബൈ നായകന്‍ രോഹിത്തിനെയും ആര്‍സിബി ഭയക്കണം. കാരണം ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നീട് പിടിച്ചുനിര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടേറിയ താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ തുടക്കത്തില്‍ തന്നെ രോഹിത്തിനെ മടക്കാനായിരിക്കും ആര്‍സിബിയുടെ ശ്രമം. ആര്‍സിബിക്കെതിരേ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. 26 ഇന്നിങ്‌സുകളില്‍ നിന്നും 697 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. രോഹിത്തിന്റെ വിക്കറ്റെടുക്കാന്‍ കോലിക്കു മുന്നിലുള്ള പ്രധാന വഴികള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ഓഫ്സ്റ്റംപിന് പുറത്ത് ഔട്ട്‌സ്വിങറുകള്‍

ഓഫ്സ്റ്റംപിന് പുറത്ത് ഔട്ട്‌സ്വിങറുകള്‍

ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ഔട്ട്‌സ്വിങറുകള്‍ രോഹിത്തിന് ഇപ്പോഴും വെല്ലുവിളിയാണ്. ശരീരത്തില്‍ നിന്നും അകന്നുമാറിപ്പോവുന്ന ബോളുകളില്‍ ഷോട്ടിനു ശ്രമിച്ച് അദ്ദേഹം പല തവണ പുറത്തായിട്ടുണ്ട്.
അതുകൊണ്ടു തന്നെ സ്ലിപ്പില്‍ ചിലരെ നിര്‍ത്തി
ഓഫ്സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്തില്‍ ഔട്ട്‌സ്വിങറുകള്‍ എറിയാന്‍ ആര്‍സിബി പേസര്‍മാര്‍ ശ്രമിക്കണം. കൈല്‍ ജാമിസണ്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ് തുടങ്ങിയ മികച്ച പേസര്‍മാരുള്ളതിനാല്‍ ഇതു ആര്‍സിബിക്കു വലിയ പ്രശ്‌നവുമാവില്ല.

 സ്പിന്‍ ബൗളിങ്

സ്പിന്‍ ബൗളിങ്

ചെന്നൈയിലെ എംഎ ചിദംബം സ്റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ മികച്ച സ്പിന്നര്‍മാര്‍ ആര്‍സിബിക്കുണ്ട്. രണ്ടു പേരും പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നത് ഉറപ്പുമാണ്. ചഹല്‍ സ്‌ട്രൈക്ക് ബൗളറാണെങ്കില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കു കാട്ടി ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയെന്നതാണ് സുന്ദറിന്റെ റോള്‍.
ഇന്നത്തെ കളിയില്‍ ആദ്യ ഓവറുകള്‍ സുന്ദര്‍, ചഹല്‍ എന്നിവരെക്കൊണ്ട് ആര്‍സിബി ബൗള്‍ ചെയ്യിക്കണം. ഡിഫന്‍സീവ് ബൗളിങിലൂടെ സുന്ദര്‍ റണ്ണെടുക്കുക ദുഷ്‌കരമാക്കുമ്പോള്‍ ചഹല്‍ അറ്റാക്കിങ് ബൗളിങിലൂടെ വിക്കറ്റിനു ശ്രമിക്കണം. ഇതാണ് രോഹിത്തിനെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാനുള്ള മറ്റൊരു മാര്‍ഗം.

സ്ലോവര്‍ ബോളുകള്‍

സ്ലോവര്‍ ബോളുകള്‍

രോഹിത്തിന്റെ വിക്കറ്റെടുക്കാനുള്ള മറ്റൊരു തുറുപ്പുചീട്ട് സ്ലോവര്‍ ബോളുകളാണ്. അടുത്തിടെ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയില്‍ കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ രണ്ടിലും രോഹിത് വേഗം കുറഞ്ഞ ബോളിലാണ് പുറത്തായിട്ടുള്ളത്. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ സ്വന്തം ബൗളിങില്‍ രോഹിത്തിന്റെ സിംപിള്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കില്‍ ഇതു മൂന്നില്‍ മൂന്ന് ആവുമായിരുന്നു.
ആര്‍സിബി ക്യാപ്റ്റന്‍ കോലി ഉറപ്പായിട്ടും തന്റെ ബൗളര്‍മാരെക്കൊണ്ട് സ്ലോവര്‍ ബോളുകള്‍ എറിയിച്ച് രോഹിത്തിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ മെനയുമെന്നുറപ്പാണ്.

Story first published: Friday, April 9, 2021, 14:49 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+