Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു സ്ഥാനത്തും ആരും സ്ഥിരമല്ല, വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നു- ഗാംഗുലി പറയുന്നു

1

മുംബൈ: ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കളമൊഴിയുകയാണ് സൗരവ് ഗാംഗുലി. മൂന്ന് വര്‍ഷം ബിസിസി ഐയുടെ തലപ്പത്തിരുന്ന ഗാംഗുലിക്ക് പകരം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ തലവനും 1983ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ഭാഗവുമായിരുന്ന റോജര്‍ ബിന്നിയാണ് ഗാംഗുലിയുടെ പകരക്കാരനായി ആ സ്ഥാനത്തേക്കെത്തുന്നത്. ഇപ്പോഴിതാ കൊല്‍ക്കത്തയില്‍ നടന്ന ബന്ധന്‍ ബാങ്കിന്റെ പരിപാടിക്കിടെ ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ഗാംഗുലി മനസ് തുറന്നിരിക്കുകയാണ്.

1

'പിന്നോട്ടുള്ള കാര്യങ്ങളിലേക്ക് നോക്കാറില്ല. ഈ സമയത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. വലിയ കാര്യങ്ങള്‍ ചെയ്യാനാണ് പോകുന്നത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചു. ബിസിസി ഐ പ്രസിഡന്റായി മൂന്ന് വര്‍ഷവും. സമയം കഴിയുമ്പോള്‍ മുന്നോട്ട് പോകണം. കളിക്കാരനായോ മറ്റേതെങ്കിലും സ്ഥാനത്തോ ഒരാള്‍ക്ക് തന്നെ എക്കാലത്തും തുടരാനാവില്ല. ബിസിസി ഐ പ്രസിഡന്റ് എന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഒരു നാണയത്തിന്റെ രണ്ട് വശം പോലെ പ്രവര്‍ത്തിച്ചതിനെ അഭിമാനത്തോടെ കാണുന്നു'-ഗാംഗുലി പറഞ്ഞു.

18ന് നടക്കുന്ന സമ്മേളനത്തില്‍ ഗാംഗുലിക്ക് പകരക്കാരനായി റോജര്‍ ബിന്നി സ്ഥാനമേല്‍ക്കും. ബിസിസി ഐയുടെ 36ാമത്തെ പ്രസിഡന്റ് എന്ന നേട്ടമാണ് റോജര്‍ ബിന്നിയെ കാത്തിരിക്കുന്നത്. എന്നാല്‍ ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഗാംഗുലിയെ പുറത്താക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന ആരോപണം ഇതിനോടകം ശക്തമായി ഉയര്‍ന്ന് കേള്‍ക്കുന്നു.

1

ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ വിട്ടുവീഴ്ചയില്ലാതെ കളത്തില്‍ നിറഞ്ഞ ഗാംഗുലി ഇതേ കര്‍ക്കശ സ്വഭാവം ബിസിസി ഐ പ്രസിഡന്റായിരുന്നപ്പോഴും കാട്ടി. വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കാനെടുത്ത തീരുമാനമാണ് ഗാംഗുലിയെടുത്ത ശക്തമായ നിലപാടുകളിലൊന്ന്. ഇതിന്റെ പേരില്‍ ഗാംഗുലി വിമര്‍ശനം നേരിട്ടപ്പോഴും അനാവശ്യ വിവാദം സൃഷ്ടിക്കാതെ ഗാംഗുലി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി.

ഐസിസിയുടെ തലപ്പത്തേക്കുള്ള ഗാംഗുലിയുടെ നീക്കങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നു. നേരത്തെ മുതല്‍ ഇത് സംബന്ധിച്ച അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്തായാലും ഗാംഗുലി ബിസിസി ഐ തലവന്‍ സ്ഥാനത്ത് നിന്ന് മാറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്തൊക്കെ മാറ്റങ്ങള്‍ അത് സൃഷ്ടിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Thursday, October 13, 2022, 16:33 [IST]
Other articles published on Oct 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+