For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ടൂര്‍ണമെന്റ് നടത്താം... ബിസിസിഐയ്ക്ക് മുന്നില്‍ മൂന്നു വഴികള്‍? ഏതെടുക്കും?

ഏപ്രില്‍ 15നാണ് പുതിയ സീസണിനു തുടക്കമാവുന്നത്

മുംബൈ: കൊറോണ വൈറസ് കായിക ലോകത്തെയും പിടികൂടിയപ്പോള്‍ അത് ഐപിഎല്ലിനെയും അവതാളത്തിലാക്കുമേന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഐപിഎല്‍ നീട്ടി വയ്ക്കുന്നതായി വെള്ളിയാഴ്ച ബിസിസിഐ പ്രഖ്യാപിക്കുന്നതു വരെ ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. അടച്ചിട്ട സ്‌റ്റേഡിയത്തില്‍, നേരത്തേ തീരുമാനിച്ച മാര്‍ച്ച് 29നു തന്നെ ടൂര്‍ണമെന്റ് ആരംഭിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്.

എന്നാല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് മാറ്റി വച്ചതായി ബിസിസിഐയുടെ പ്രഖ്യാപനം വന്നത് പലരെയും നിരാശരാക്കി. ഏപ്രില്‍ 15നും ഐപിഎല്‍ ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യം ഉറപ്പില്ല. അപ്പോഴത്തെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും ബിസിസിഐയുടെ അന്തിമ തീരുമാനം. ഐപിഎല്‍ നടത്താന്‍ ബിസിസിഐയ്ക്കു മുന്നിലുള്ള പ്രധാന വഴികള്‍ എന്തൊക്കെയെന്നു നോക്കാം.

കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍

കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍

ഏപ്രില്‍ 15നു തന്നെ ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കണം. എന്നാല്‍ ഫിക്‌സ്ചറില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. നേരത്തേ പ്രഖ്യാപിച്ച ഫിക്‌സ്ചര്‍ പ്രകാരം വളരെ കുറച്ച് ഡബില്‍ ഹെഡ്ഡറുകള്‍ (ഒരു ദിവസം, രണ്ടു കളി) മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. എന്നാല്‍ ഏപ്രില്‍ 15നാണ് സീസണ്‍ ആരംഭിക്കുന്നതെങ്കില്‍ കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തേണ്ടി വരും.
ഏപ്രില്‍ 15ന് ഐപിഎല്‍ ആരംഭിച്ചാല്‍ 60 മല്‍സരങ്ങള്‍ നടത്താന്‍ ബിസിസിഐയ്ക്കു ലഭിക്കുക വെറും 40 ദിവസങ്ങളായിരിക്കും. അങ്ങനെ വരുമ്പോള്‍ യാത്രക്കാരുടെ തുടര്‍ച്ചയായ യാത്രകള്‍ ഒഴിവാക്കുന്നതിനു വേണ്ടി ഐപിഎല്ലിന്റെ വേദികള്‍ കുറയ്‌ക്കേണ്ടിയും വരും. നേരത്തേ ഒമ്പത് വേദികളായിരുന്നു തീരുമാനിച്ചിരുന്നത്.

മിനി ഐപിഎല്‍

മിനി ഐപിഎല്‍

ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനും ഏഴു മല്‍സരങ്ങള്‍ മാത്രമുള്ള മിനി ഐപിഎല്‍ സംഘടിപ്പിക്കുകയാണ് ബിസിസിഐയ്ക്കു മുന്നിലുള്ള അടുത്ത വഴി. പോയിന്റ് നിലയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ പ്ലേഓഫിലെത്തുകയും ചെയ്യും.
നിലവിലെ ഷെഡ്യൂള്‍ പ്രകാരം 56 ലീഗ് മല്‍സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്, കൂടാതെ നാലു പ്ലേഓഫുകളും. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും മല്‍സരങ്ങള്‍ നടത്താന്‍ സാധിക്കുമോയെന്നത് സംശയമാണ്.
മിനി ഐപിഎല്‍ നടത്തുകയാണെങ്കില്‍ ലീഗ് ഘട്ടത്തില്‍ 28 മല്‍സരങ്ങളും നാലു പ്ലേഓഫുകളുമടക്കം 32 മല്‍സരങ്ങള്‍ മാത്രമേ ഉണ്ടാവൂ. ഡബിള്‍ ഹെഡ്ഡറുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മിനി ഐപിഎല്‍ അവസാനിപ്പിക്കുകയും ചെയ്യാം. മിനി ഐപിഎല്ലാണെങ്കില്‍ മുഴുവന്‍ വിദേശ താരങ്ങള്‍ക്കും പങ്കെടുക്കാവുന്നതോടൊപ്പം മേയ് 24ന് അവസാനിപ്പിക്കുകയും ചെയ്യാം.

8 ടീമുകള്‍, രണ്ടു ഗ്രൂപ്പില്‍

8 ടീമുകള്‍, രണ്ടു ഗ്രൂപ്പില്‍

ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്കു ഏറ്റവും എളുപ്പമുള്ളതാണ് ഈ ഓപ്ഷന്‍. എട്ടു ടീമുകളെ നാലു വീതമാക്കി രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചായിരിക്കും ടൂര്‍ണമെന്റ്. ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. ഇവയില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന രണ്ടു ടീമുകള്‍ വീതം പ്ലേഓഫിലേക്കു യോഗ്യത നേടും. ഈ ഫോര്‍മാറ്റില്‍ നടത്തിയാല്‍ 16 മല്‍സരങ്ങള്‍ മാത്രമേ ടൂര്‍ണമെന്റില്‍ ഉണ്ടാവുകയുള്ളൂ.
ഇനി ടീമുകള്‍ രണ്ടു തവണ വീതം ഏറ്റുമുട്ടിയാല്‍ 24 മല്‍സരങ്ങളും നാല് പ്ലേഓഫുകളുമായിരിക്കും ഐപിഎല്ലിലുണ്ടാവുക.
ഈ മൂന്ന്് ഓപ്ഷനില്‍ ഏതായിരിക്കും ബിസിസിഐ തിരഞ്ഞെടുക്കുകയെന്നാണ് ഇനി അറിയാനുള്ളത്. ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടുന്ന മിനി ഐപിഎല്ലായിരിക്കും ബിസിസിഐയ്ക്കു മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍.

Story first published: Monday, March 16, 2020, 15:35 [IST]
Other articles published on Mar 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+