'കൈയബദ്ധം' കാരണം നഷ്ടമായത് എട്ടു മാസം... ക്ഷീണം തീര്‍ക്കാന്‍ പൃഥ്വി വരുന്നു, മുംബൈ ടീമില്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാനാണ് മുംബൈയില്‍ നിന്നുള്ള ഓപ്പണര്‍ പൃഥ്വി ഷാ. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടവിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയായ പൃഥ്വിയെ ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെന്നും പലരും വിലയിരുത്തിയിരുന്നു. എന്നാല്‍ അശ്രദ്ധ കാരണം സംഭവിച്ച ഒരു പിഴവിന്റെ പേരില്‍ വിലക്ക് നേരിട്ടത് താരത്തിന് അപ്രതീക്ഷിത തിരിച്ചടിയായി മാറിയിരുന്നു.
വിലക്ക് തീരാനിരിക്കെ ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പൃഥ്വി. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിച്ചുകൊണ്ടാണ് താരത്തിന്റെ മടങ്ങിവരവ്.

വിലക്ക് ശനിയാഴ്ച അവസാനിക്കും
ശനിയാഴ്ചയാണ് (നവംബര്‍ 15) പൃഥ്വിയുടെ എട്ടു മാസത്തെ വിലക്ക് അവസാനിക്കുന്നത്. ഇതോടെയാണ് മുംബൈ ടീമിലേക്കു താരത്തിനു വിളി വന്നത്. ഡോപ്പിങ് ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു താരത്തെ ബിസിസിഐ എട്ടു മാസത്തേക്കു വിലക്കിയത്.
പൃഥ്വി ഉപയോഗിച്ച ഒരു കഫ് സിറപ്പില്‍ നിരോധിത മരുന്നായ ടെര്‍ബ്യുറ്റലൈന്‍ അടങ്ങിയിരുന്നു. ഈ മരുന്നിന്റെ സാന്നിധ്യമറിയാതെയാണ് പരിശോധയില്‍ താരത്തിന്റെ ശരീരത്തില്‍ നിന്നും ഈ മരുന്നിന്റെ അംശം കണ്ടെത്തിയതോടെ ബിസിസിഐ നടപടി സ്വീകരിക്കുകയായിരുന്നു.

അസ്സമിനെതിരേ കളിക്കും
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അസ്സമിനെതിരായ മല്‍സരത്തില്‍ കളിച്ചു കൊണ്ടായിരിക്കും പൃഥ്വിയുടെ മടങ്ങിവരവ്. ടൂര്‍ണമെന്റില്‍ മുംബൈയുടെ അവസാന ലീഗ് മല്‍സരം കൂടിയായിരിക്കും ഇത്.
ഈ വര്‍ഷം ജൂലൈയിലാണ് പൃഥ്വിക്കെതിരേ വിലക്ക് വന്നത്. മല്‍സരരംഗത്തു നിന്നു വിട്ടുനിന്നെങ്കിലും താരം പരിശീലനം തുടരുകയായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തുന്നതിനായി താരം കഠിനാധ്വാനം നടത്തിയത്.

വിന്‍ഡീസിനെതിരേ അരങ്ങേറ്റം
കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ കളിച്ചു കൊണ്ടായിരുന്നു ഇന്ത്യക്കു വേണ്ടി പൃഥ്വിയുടെ അരങ്ങേറ്റം. കളിച്ച ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറിയുമായി താരം വരവറിയിക്കുകയും ചെയ്തു.
ഈ പരമ്പരയിലെ ടോപ്‌സ്‌കോററും പൃഥ്വിയായിരുന്നു. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 237 റണ്‍സാണ് താരം അടിച്ചെടുത്തത്. 118.50 എന്ന മികച്ച ശരാശരിയിലായിരുന്നു ഇത്.

പരിക്ക് കാരണം മടങ്ങി
ഓസ്ട്രലിയക്കെതിരേ കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയിലും പൃഥ്വി ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ സന്നാഹ മല്‍സരത്തിനിടെയേറ്റ പരിക്ക് കാരണം താരത്തിനു പരമ്പര കളിക്കാനാവാതെ നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.
ഇതിനു പിന്നാലെ ബിസിസിഐയുടെ വിലക്കും വന്നതോടെ പൃഥ്വിയുടെ കരിയറിന് അപ്രതീക്ഷിത ഇടവേള വലികയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications