Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് തുണയായി... ജാസണ്‍ റോയ്ക്ക് ടെസ്റ്റ് ടിക്കറ്റ്, സ്‌റ്റോക്‌സിനു വിശ്രമം

ലണ്ടന്‍: ലോകകപ്പിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയെ ആദ്യമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെത്തിച്ചു. അടുത്ത ബുധനാഴ്ച ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന അയര്‍ലാന്‍ഡിനെതിരേയുള്ള ഏക ടെസ്റ്റിനുള്ള ടീമിലാണ് 28 കാരനെ ഉള്‍പ്പെടുത്തിയത്. റോറി ബേണ്‍സിനൊപ്പം റോയ് ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യും.

jason roy

ഇംഗ്ലണ്ടിനു വേണ്ടി ലോകകപ്പില്‍ റോയ് 443 റണ്‍സ് നേടിയിരുന്നു. പല മല്‍സരങ്ങളിലും ടീമിന് മികച്ച തുടക്കം നല്‍കിയത് താരത്തിന്റെ തീപ്പൊരി പ്രകടനമായിരുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച അവസരമാണ് അയര്‍ലാന്‍ഡിനെതിരേ റോയ്ക്ക് ലഭിച്ചിരിക്കുന്നത്.

റോയ് മാത്രമല്ല ഓള്‍റൗണ്ടര്‍ ലൂയിസ് ഗ്രെഗറിയും ആദ്യമായി ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായിരുന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് അയര്‍ലാന്‍ഡിനെതിരായ ടെസ്റ്റില്‍ വിശ്രമം നല്‍കി. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം

ജോ റൂട്ട് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാം കറെന്‍, ജോ ഡെന്‍ലി, ലൂയിസ് ഗ്രെഗറി, ജാക്ക് ലീച്ച്, ജാസണ്‍ റോയ്, ഒലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്‌

Story first published: Thursday, July 18, 2019, 13:39 [IST]
Other articles published on Jul 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+