For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യ വിറയ്ക്കും, സമ്മര്‍ദ്ദം താങ്ങാന്‍ രണ്ടു പേര്‍ക്കേ കഴിയൂ! - മുന്‍ പാക് താരം

വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇരുടീമും ഒരേ ഗ്രൂപ്പിലാണ്

തുടര്‍ച്ചയായി രണ്ടാം തവണയും ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കാനിരിക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ലും ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. അന്നു പത്തു വിക്കറ്റിനു പാകിസ്താന്‍ ഇന്ത്യയെ വാരിക്കളയുകയായിരുന്നു.

അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്നോടിയായി ആദ്യത്തെ വെടിപൊട്ടിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാക് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

1

ഇന്ത്യ- പാകിസ്താന്‍ പോരാട്ടം മറ്റേതു മല്‍സരത്തേക്കാളും മുകളിലാണെന്നും ഈ കളിയിലെ സമ്മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ള രണ്ടു പേര്‍ മാത്രമം നിലവിലെ ഇന്ത്യന്‍ ടീമിലുള്ളൂവെന്നും മുഹമ്മദ് ഹഫീസ് അഭിപ്രായപ്പെട്ടു. വ്യക്തപരമായി പറഞ്ഞാല്‍ പാകിസ്താന്‍ വളരെ ഉയരങ്ങളിലേക്കു വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

2

ഇന്ത്യന്‍ നിരയില്‍ പാകിസ്താനെതിരേ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ള രണ്ടു പേര്‍ മാത്രമേയുള്ളൂ. ഒരാള്‍ വിരാട് കോലിയും മറ്റൊരാള്‍ രോഹിത് ശര്‍മയുമാണ്. രണ്ടു പേരും വളരെ മികച്ച ബാറ്റര്‍മാര്‍ കൂടിയാണ്. മറ്റുള്ളവര്‍ മോശമാണെന്നു പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. പക്ഷെ ഈ രണ്ടു പേരും പാകിസ്താനെതിരായ കളിയില്‍ നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ക്കു സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ലെന്നു ഹഫീസ് ചൂണ്ടിക്കാട്ടി.

3

ഐസിസി എല്ലായ്‌പ്പോഴും ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ആദ്യത്തെ മല്‍സരമായി ഷെഡ്യൂള്‍ ചെയ്യാറുണ്ട്. ഇരുടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടാവും. ഞാന്‍ ഒരുപാട് ഇന്ത്യ- പാക് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. നിങ്ങള്‍ ആദ്യത്തെ മല്‍സരം തോല്‍ക്കുകയാണെങ്കില്‍ അതു എല്ലായ്‌പ്പോഴും ഇംപാക്ടുണ്ടാക്കും.

4

കഴിഞ്ഞ ടി20 ലോകകപ്പിലെ ആദ്യത്തെ മല്‍സരം ഞങ്ങള്‍ വിജയിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ നിങ്ങള്‍ കണ്ടിട്ടുണ്ടാവും, അത് സാധാരണ രീതിയില്‍ ആയിരുന്നില്ല. കാരണം ഇന്ത്യ- പാക് പോരാട്ടങ്ങളില്‍ ഒരു താരത്തിനുണ്ടാവുന്ന സമ്മര്‍ദ്ദത്തിന്റെ അളവ് വളരെ വലുതാണ്. അതുകൊണ്ടു തന്നെ തോല്‍ക്കുകയാണെങ്കില്‍ അതു കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാക്കി മാറ്റുമെന്നും ഹഫീസ് വിലരുത്തി.

5

വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ പാകിസ്താനെക്കൂടാതെ സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. അതുകൊണ്ടു തന്നെ പാകിസ്താനെതിരായ ആദ്യ മല്‍സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. കാരണം സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ അപകടകാരികളായ ടീമാണ്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ ആദ്യ കളിയിലെ തോല്‍വിയാണ് ഇന്ത്യയുടെ കുതിപ്പിനു തിരിച്ചടിയായത്. തൊട്ടടുത്ത മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടും തോറ്റ ഇന്ത്യ ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചെങ്കിലും സെമി കാണാതെ പുറത്തായിരുന്നു.

6

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24നായിരുന്നു ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ വിരാട് കോലിയുടെ ഇന്ത്യയും ബാബര്‍ ആസം നയിച്ച പാകിസ്താനും കൊമ്പുകോര്‍ത്തത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടാനായത്. ക്യാപ്റ്റന്‍ വിരാട് കോലി (57), റിഷഭ് പന്ത് (39) എന്നിവരൊഴികെ മറ്റാരും ബാറ്റിങില്‍ ക്ലിക്കായില്ല.

7

റണ്‍ചേസില്‍ പാകിസ്താന്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 17.5 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. മുഹമ്മദ് റിസ്വാന്‍ 79 റണ്‍സെടുത്തപ്പോള്‍ നായകന്‍ ബാബര്‍ 68 റണ്‍സും നേടി. നേരത്തേ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ നേടിയ കന്നി വിജയം കൂടിയായിരുന്നു ഇത്. നേരത്തേ ഏകതിന ലോകകപ്പിലോ, ടി20 ലോകകപ്പിലോ പാകിസ്താനോടു ഇന്ത്യ തോറ്റിരുന്നില്ല.

Story first published: Saturday, January 22, 2022, 19:28 [IST]
Other articles published on Jan 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+