Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലും ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം; 10 ഓവര്‍ പോരില്‍ ഓസീസ് തകര്‍ന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ടി20യിലും ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ഓസീസിനെതിരായ ഏക ടി20യില്‍ 21 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. സമീപകാലത്തായി ക്രിക്കറ്റില്‍ കനത്ത തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന ഓസീസിന് സ്വന്തം നാട്ടില്‍ ഏകദിനത്തിലും ടി20യിലും കിരീടം നഷ്ടമായത് ആഘാതം വര്‍ധിപ്പിച്ചിരിക്കുകയാണ്. മഴമലൂം മല്‍സരം 10 ഓവറാക്കി ചുരുക്കിയിരുന്നു.

ടോസ് നേടിയ ഓസീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയക്കുകയായിരുന്നു. 10 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 108 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസ്സിസ് (27), ക്വിന്റണ്‍ ഡികോക്ക് (22), റീസ്സ ഹെന്‍ഡ്രിക്‌സ് (19), ഹെയ്ന്റിച്ച് ക്ലാസ്സെന്‍ (12), ഡേവിഡ് മില്ലര്‍ (11) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. 15 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡുപ്ലെസ്സിസിന്റെ ഇന്നിങ്‌സ്. 16 പന്ത് നേരിട്ട ഡികോക്ക് രണ്ട് സിക്‌സര്‍ നേടി. എട്ട് പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സ്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലും ആന്‍ഡ്രൂ ടൈയും ഓസീസ് ബൗളിങ് നിരയില്‍ മികച്ചുനിന്നു.

south africa

മറുപടിയില്‍ 10 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ ആതിഥേയര്‍ക്കായുള്ളൂ. 38 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. 23 പന്തില്‍ രണ്ട് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ്. ക്രിസ് ലിന്നാണ് (14) ഓസീസ് നിരയില്‍ രണ്ടക്കം കണ്ട മറ്റൊരു താരം. ദക്ഷിണാഫ്രിക്കയ്ക്കായി ലുന്‍ഗി എന്‍ഗിഡി, ക്രിസ് മോറിസ്, ആന്‍ഡിലെ പെഹ്ലുക്ക്‌വായോ എന്നിവര്‍ രണ്ടും ടബ്‌റെയ്‌സ് ഷംസി ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി. രണ്ട് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഷംസിയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, November 18, 2018, 9:09 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+