Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആന്‍ഡേഴ്‌സനെ ഇന്ത്യ സൂക്ഷിക്കണം! മറ്റാരേക്കാളും- അറിയാം കാരണങ്ങള്‍

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുന്ന ഒരുപിടി മികച്ച താരങ്ങളുണ്ട്. ബാറ്റിങിലേക്കു വന്നാല്‍ ക്യാപ്റ്റന്‍ ജോ റൂട്ട്, ബെന്‍ സ്‌റോക്‌സ് എന്നിവരയൊണ് ഇന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ബൗളിങില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ ലോകോത്തര പേസര്‍മാരും ഇംഗ്ലണ്ടിനുണ്ട്.

ഇക്കൂട്ടത്തില്‍ ഇന്ത്യ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഓള്‍ടൈം വിക്കറ്റ്‌റ് വേട്ടക്കാരനായ പേസര്‍ ആന്‍ഡേഴ്‌സനെയാണ്. പേസും ബൗണ്‍സുമുള്ള വിദേശ പിച്ചുകളില്‍ മാത്രമല്ല വേഗം കുറഞ്ഞ ഇന്ത്യന്‍ പിച്ചുകളിലും ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്താന്‍ അദ്ദേഹത്തിനു സാധിക്കും.

അവസാന ഇന്ത്യന്‍ പര്യടനം

അവസാന ഇന്ത്യന്‍ പര്യടനം

39ാം വയസ്സിലേക്കു കടക്കുന്ന ആന്‍ഡേഴ്‌സനെ ഇനിയൊരു ഇന്ത്യന്‍ പര്യടനത്തില്‍ കണ്ടെന്നു വരില്ല. അതുകൊണ്ടു തന്നെ തന്റെ അവസാന ഇന്ത്യന്‍ പര്യടനം രാജകീയമായി തന്നെ അവസാനിപ്പിക്കാനായിരിക്കും പേസര്‍ ശ്രമിക്കുക. പിച്ച് ചെയ്ത ശേഷം ബാറ്റ്‌സ്മാനെ കബൡപ്പിച്ചു കൊണ്ടു പുറത്തേക്കു പോവുന്ന ബോളുകളാണ് ആന്‍ഡേഴ്‌സന്റെ വജ്രായുധം. ബാറ്റ്‌സ്മാന്റെ എല്ലാ കണക്കുകൂട്ടലുകളും ടൈമിങും ഇതിനു മുന്നില്‍ പാളുകയും ചെയ്യും.
157 ടെസ്റ്റുകളുടെ അനുഭവസമ്പത്തും 606 വിക്കറ്റുകളുടെ സമ്പാദ്യവും ആന്‍ഡേഴ്‌സന്റെ പേരിലുണ്ട്. അതുകൊണ്ടു തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന ഇനിയൊന്നും തെളിയിക്കാനില്ല. കരിയറിന്റെ അവസാന കാലത്തും തന്റെ ബൗളിങിനു ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍.

ലങ്കയ്‌ക്കെതിരേ തിളങ്ങി

ലങ്കയ്‌ക്കെതിരേ തിളങ്ങി

കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയപ്പോള്‍ ആന്‍ഡേഴ്‌സന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗല്ലെയില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന്റെ ജയം കൊയ്തപ്പോള്‍ പേസര്‍ അഞ്ചു വിക്കറ്റുകള്‍ കട പുഴക്കിയിരുന്നു. ഇതോടെ ഏഷ്യയില്‍ അഞ്ചു വിക്കറ്റുകള്‍ നേടിയ പ്രായം കൂടിയ പേസറായി ആന്‍ഡേഴ്‌സന്‍ മാറുകയും ചെയ്തിരുന്നു. ലങ്കയിലെ ഈ പ്രകടനം തീര്‍ച്ചയായും ഇന്ത്യക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

ഇന്ത്യക്കെതിരേ 110 വിക്കറ്റുകള്‍

ഇന്ത്യക്കെതിരേ 110 വിക്കറ്റുകള്‍

ഇന്ത്യക്കെതിരേ ടെസ്റ്റില്‍ 110 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയിട്ടുണ്ട്. 27 ടെസ്റ്റുകളില്‍ നിന്നാണ് ഈ നേട്ടം. 25.98 എന്ന മികച്ച ശരാശരിയിലാണ് അദ്ദേഹം വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി പിന്നിട്ടത്. നാലു തവണ അഞ്ചു വിക്കറ്റ് കുറിച്ച ആന്‍ഡേഴ്‌സന്റെ ഏറ്റവും മികച്ച പ്രകടനം 20 റണ്‍സിന് അഞ്ചു വിക്കറ്റുകളെടുത്തതാണ്. ഇന്ത്യയില്‍ ഇതുവരെ 10 ടെസ്റ്റുകള്‍ മാത്രമേ ആന്‍ഡേഴ്‌സന്‍ കളിച്ചിട്ടുള്ളൂ. വീഴ്ത്തിയത് 26 വിക്കറ്റുകളാണ്.
ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ കഴിഞ്ഞാല്‍ ഉപ ഭൂഖണ്ഡത്തില്‍ ഏഷ്യക്കു പുറത്തു നിന്നുള്ള ഒരു ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനം ആന്‍ഡേഴ്‌സന്റേതാണ്. 2012ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി പേസര്‍ ആറു വിക്കറ്റുകളെടുത്തിരുന്നു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റും ഇതില്‍പ്പെടും. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയതും 2012ല്‍ തന്നെയായിരുന്നു.

Story first published: Wednesday, February 3, 2021, 15:33 [IST]
Other articles published on Feb 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+